Sections

ഗ്രാമീണ ഹരിത അടിസ്ഥാനസൗകര്യ വികസനത്തിന് നബാർഡ് - മഹാപ്രീത് ധാരണാപത്രം

Thursday, Jul 23, 2026
Reported By Admin
NABARD, MahaPREIT Sign MoU for Green Rural Infrastructure

മുംബൈ: രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ഹരിതവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ അടിസ്ഥാനസൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിനായി നബാർഡും മഹാരാഷ്ട്ര സർക്കാർ സ്ഥാപനമായ മഹാത്മാ ഫുലെ റിന്യൂവബിൾ എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ലിമിറ്റഡും (മഹാപ്രീത്) ധാരണാപത്രത്തിൽ ഒപ്പുവച്ചു. മഹാരാഷ്ട്രയെ പ്രാരംഭ കേന്ദ്രമാക്കി ഗ്രാമപഞ്ചായത്തുകൾ, പൊതുസ്ഥാപനങ്ങൾ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ സുസ്ഥിര വികസനത്തിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഹരിത ഊർജം, സർക്കാർ കെട്ടിടങ്ങളുടെ കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, ഗ്രാമപഞ്ചായത്ത് അടിസ്ഥാനസൗകര്യ വികസനം, ജലപമ്പിങ് പദ്ധതികൾ, സർക്കാർ ആശുപത്രികൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുദ്ധ ഊർജ വിനിയോഗം തുടങ്ങിയ മേഖലകളിൽ സംയുക്തമായി പദ്ധതികൾ നടപ്പാക്കും. ബയോഗ്യാസ്, ബയോഎനർജി ഉൽപ്പാദനം, കാർഷിക അവശിഷ്ടങ്ങളുടെ പ്രയോജനപ്പെടുത്തൽ, സോളാർ അധിഷ്ഠിത മൈക്രോ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവയ്ക്കും ധനസഹായം നൽകും.

ഗ്രാമീണ ഇന്ത്യയെ കൂടുതൽ ഹരിതവും സുസ്ഥിരവുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് മഹാപ്രീതുമായുള്ള സഹകരണമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ വി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.