Sections

ഗിഫ്റ്റ് സിറ്റിയിലെ എൻആർഐകൾക്കായി ഐസിഐസിഐ ബാങ്കും വിസയും ചേർന്ന് യുഎസ്ഡി ഡെബിറ്റ് കാർഡ് പുറത്തിറക്കി

Saturday, May 16, 2026
Reported By Admin
ICICI Bank Launches USD Debit Card for NRIs

കൊച്ചി: ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഐഎഫ്എസ്സി ബാങ്കിംഗ് യൂണിറ്റിൽ നിന്ന് എൻആർഐ ഉപഭോക്താക്കൾക്കായി ഇന്ത്യയിലെ ആദ്യത്തെ യുഎസ് ഡോളർ അധിഷ്ഠിത ഡെബിറ്റ് കാർഡ് പുറത്തിറക്കി. ഐസിഐസിഐ ബാങ്കും വിസയും ചേർന്നാണ് പുതിയ കാർഡ് ഇറക്കിയത്. ബാങ്കിന്റെ യുഎസ്ഡി ഗ്ലോബൽ സേവിംഗ്സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് ഈ കാർഡ് പ്രവർത്തിക്കുന്നത്. വിസയുടെ പ്രീമിയം ഇൻഫിനിറ്റ് പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഈ കാർഡ് ആഗോളതലത്തിൽ എൻആർഐകൾക്ക് തടസ്സമില്ലാത്ത സാമ്പത്തിക ഇടപാടുകൾ ഉറപ്പാക്കും.

ലോകമെമ്പാടുമുള്ള എടിഎമ്മുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഈ കാർഡ് ഉപയോഗിക്കാം. ഐസിഐസിഐ ബാങ്ക് നെറ്റ് ബാങ്കിംഗ് വഴി കാർഡ് എളുപ്പത്തിൽ നിയന്ത്രിക്കാം. ഐസിഐസിഐ ബാങ്കിൽ യുഎസ്ഡി ഗ്ലോബൽ സേവിംഗ്സ് അക്കൗണ്ട് ഉള്ളവർക്കും പുതുതായി അക്കൗണ്ട് തുടങ്ങുന്നവർക്കും ഈ ഡെബിറ്റ് കാർഡ് ലഭ്യമാകും. ഗിഫ്റ്റ് സിറ്റി ഐബിയു വഴി വിവിധ കറൻസികളിലുള്ള സേവിംഗ്സ് അക്കൗണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, ലോണുകൾ എന്നിവയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.