- Trending Now:
കൊച്ചി: പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ ആദ്യമായി ഇൻ-ബിൽറ്റ് ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യത്തോടെയുള്ള യുലിപ് പദ്ധതിയായ ഐസിഐസിഐ പ്രു സിഗ്നേച്ചർ സെക്യൂർ പുറത്തിറക്കി. ഒറ്റത്തവണ പ്രീമിയം അടച്ച് ചേരാവുന്ന ഈ പദ്ധതി നിശ്ചിത മെച്യൂരിറ്റി ആനുകൂല്യം, ലൈഫ് കവർ, നികുതി ലാഭത്തോടെയുള്ള സമ്പത്ത് വളർച്ച എന്നിവ ഒരുമിച്ച് ലഭ്യമാക്കുന്നു.
അഞ്ച് വർഷത്തെ പോളിസി കാലാവധിയുള്ള ഈ നോൺ-പാർട്ടിസിപ്പേറ്റിംഗ് ലിങ്ക്ഡ് വ്യക്തിഗത സേവിംഗ്സ് ഇൻഷുറൻസ് പ്ലാൻ സുരക്ഷിതവും നികുതി രഹിതവുമായ വരുമാനം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
പോളിസി കാലാവധി പൂർത്തിയാകുമ്പോൾ ഫണ്ട് മൂല്യമോ അല്ലെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യമോ ഇതിൽ ഏതാണോ ഉയർന്നത് അത് ഉപഭോക്താവിന് ലഭിക്കും. പ്രാരംഭ പ്രീമിയത്തിന്റെ 140 ശതമാനം വരെ ഇത്തരത്തിൽ ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യമായി ലഭിക്കും. കൂടാതെ പ്രീമിയം അലോക്കേഷൻ ചാർജുകളോ പോളിസി അഡ്മിനിസ്ട്രേഷൻ ചാർജുകളോ ഈ പ്ലാനിന് ഈടാക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.