- Trending Now:
കൊച്ചി: നാഷണൽ പെയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുളള സബ്സിഡിയറിയായ എൻപിസിഐ ഭാരത് ബിൽപേയും (എൻബിബിഎൽ) ജസ്പേയും സഹകരിച്ച് ബാങ്കിങ് സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്ന ബാങ്കിങ് കണക്ടിനായുള്ള സ്വിച്ച് അവതരിപ്പിച്ചു. ആപ്പുകൾ അടിസ്ഥാനമാക്കിയുള്ള നെറ്റ് ബാങ്കിങ് സേവനങ്ങൾ കൂടുതൽ ലളിതവും വേഗമേറിയതും സുരക്ഷിതവുമാക്കാൻ ഇതു സഹായിക്കും. ഈ സ്വിച്ചും സോഫ്റ്റ് വെയർ ഡെവലപ്മെൻറ് കിറ്റും (എസ്ഡികെ) വിവിധ തലങ്ങളിലുള്ള മെച്ചപ്പെടുത്തലുകൾക്ക് വഴി തുറക്കും. ബാങ്കുകൾക്കും പങ്കാളികൾക്കും ഒരൊറ്റ തലത്തിലുള്ള സംയോജിത സംവിധാനം, ബാങ്കിങ് കണക്ട് സെൻട്രൽ സ്വിച്ചിലേക്കുള്ള സുഗമമായ റൂട്ടിങ് തുടങ്ങിയവയും സാധ്യമാക്കും.
ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട തലത്തിലുള്ള നെറ്റ് ബാങ്കിങ് അനുഭവങ്ങൾ ലഭ്യമാക്കാനുള്ള മാർഗം എന്ന നിലയിലാണ് ബാങ്കിങ് കണക്ട് വിഭാവന ചെയ്തിട്ടുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എൻബിബിഎൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ നൂപുർ ചതുർവേദി പറഞ്ഞു. ബാങ്കുകൾക്കും പങ്കാളികൾക്കുമായി പുതുമയുള്ളതും ലളിതവുമായ സംവിധാനം കൂടിയാണ് ഇതിലൂടെ ലഭ്യമാകുന്നത്. തങ്ങളുടെ പങ്കാളികൾക്ക് സംയോജിതമായ പുതിയ നെറ്റ് ബാങ്കിങ് രീതികൾ ലഭ്യമാക്കാൻ ബാങ്കിങ് കണക്ട് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ജസ്പേയുടെ സോഫ്റ്റ് വെയർ ഡെവലപ്മെൻറ് കിറ്റും സ്വിച്ച് ലെയറും ചൂണ്ടിക്കാട്ടുന്നു എന്നും അദ്ദേഹം പറഞ്ഞു. സംയുക്തമായ ഈ നീക്കങ്ങൾ ആധുനീകവും ആപ്പ് അടിസ്ഥാനത്തിലുള്ളതുമായ പെയ്മെൻറ് സംവിധാനങ്ങൾ സ്വീകരിക്കുന്നതു കൂടുതൽ ശക്തമാക്കുമെന്നും ബാങ്കിങ് കണക്ടിനെ വിശ്വസനീയവും ഭാവിയിലേക്കു തയ്യാറായതുമായ സംവിധാനമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകൾ നെറ്റ് ബാങ്കിങ് സംയോജനങ്ങളെ സമീപിക്കുന്ന രീതിയെയാണ് ബാങ്കിങ് കണക്ട് മാറ്റിയെടുത്തതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ജസ്പേ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും സഹ സ്ഥാപകയുമായ ശീതൽ ലാൽവാനി പറഞ്ഞു. ഈ മുന്നേറ്റത്തിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അഭിമാനമുണ്ട്. സുരക്ഷിതവും സുഗമവുമായ പാതകൾ ഉപഭോക്താക്കൾക്കു പ്രധാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് എൻബിബിഎല്ലുമായുള്ള ഈ സഹകരണം ചൂണ്ടിക്കാട്ടുന്നത്. സുസ്ഥിരവും ആശ്രയിക്കാവുന്നതും ആപ്പ് ആദ്യം എന്ന നിലയിലുള്ളതുമായ നെറ്റ് ബാങ്കിങ് അനുഭവങ്ങൾ ഈ മേഖലയിൽ മുഴുവൻ ലഭ്യമാക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ശീതൽ ലാൽവാനി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.