- Trending Now:
കൊച്ചി: ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ മറികടന്ന് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ നിക്ഷേപകരെ സഹായിക്കുന്നതിനായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് പുതിയ 'മൾട്ടിഫാക്ടർ ഇൻഡക്സ് ഫണ്ട്' പുറത്തിറക്കി. ഇക്വിറ്റി വിപണിയിലെ നിക്ഷേപ വളർച്ചയ്ക്കൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു യൂണിറ്റ് ലിങ്ക്ഡ് സൊല്യൂഷനാണിത്.
നിഫ്റ്റി 500 സൂചികയിൽ ഉൾപ്പെടുന്ന കമ്പനികളിൽ നിന്നും കുറഞ്ഞ ചാഞ്ചാട്ടം, മികച്ച ഗുണമേന്മ, മൂല്യം, സ്റ്റോക്കുകളുടെ കുതിപ്പ് എന്നീ നാല് പ്രധാന ഘടകങ്ങൾ വിലയിരുത്തി തിരഞ്ഞെടുത്ത 50 കമ്പനികളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. വിപണിയിലെ അപ്രതീക്ഷിത തകർച്ചകളിലെ അപകടസാധ്യതകളും വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും പരമാവധി കുറച്ചുകൊണ്ട് സുരക്ഷിതമായ സമ്പത്ത് വർദ്ധനവിന് ഈ രീതി നിക്ഷേപകരെ സഹായിക്കുന്നു.
പൂർണമായും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള പാസീവ്, ക്വാണ്ടിറ്റേറ്റീവ് സമീപനമാണ് ഈ ഫണ്ട് പിന്തുടരുന്നത്. പുതിയ ഫണ്ടിൻറെ എൻഎഫ്ഒ ജൂൺ 23-ന് ആരംഭിച്ചു. 2026 ജൂൺ 30 വരെ 10 രൂപ എന്ന നെറ്റ് അസറ്റ് വാല്യുവിൽ നിക്ഷേപകർക്ക് ഈ ഫണ്ടിൻറെ ഭാഗമാകാം. ഫണ്ടിലെ ഇക്വിറ്റി അലോക്കേഷൻ 80 ശതമാനം മുതൽ 100 ശതമാനം വരെ ആയിരിക്കും.
ടാറ്റ എഐഎ പരം രക്ഷ, സ്മാർട്ട് സമ്പൂർണ്ണ രക്ഷ, വെൽത്ത് പ്രോ, ഹെൽത്ത് പ്രോ തുടങ്ങി കമ്പനിയുടെ ഇരുപത്തഞ്ചിലധികം വരുന്ന ജനപ്രിയ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകളിലൂടെ ഈ പുതിയ ഫണ്ട് ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഇൻഷുറൻസ് പരിരക്ഷയോടൊപ്പം സമ്പത്ത് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിൽ മികച്ച ഇക്വിറ്റി നിക്ഷേപ അവസരങ്ങൾ സംയോജിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
അതേസമയം, കമ്പനിയുടെ അസറ്റ്സ് അണ്ടർ മാനേജ്മെന്റ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2026 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനം വളർച്ചയോടെ എയുഎം 1,45,617 കോടി രൂപയിലെത്തി. മികച്ച പുതിയ ബിസിനസ് പ്രീമിയം വരുമാനവും ഫണ്ടുകളുടെ മികച്ച പ്രകടനവുമാണ് ഈ വളർച്ചയ്ക്ക് കാരണമായത്. പുതിയ ഫണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.tataaia.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.