Sections

ഡിസൈൻ കൂട്ടായ്മ ഫ്രണ്ട്‌സ് ഓഫ് ഫിഗ്മ കോഴിക്കോട്, സൈബർപാർക്കിൽ

Saturday, Jun 27, 2026
Reported By Admin
Config Watch Party 2026 Held at Cyberpark Kozhikode

കോഴിക്കോട്: സാൻഫ്രാൻസിസ്കോയിൽ നടന്ന ഫിഗ്മയുടെ ആഗോള വാർഷിക കോൺഫറൻസ് തത്സമയം കാണുന്നതിനായി ഫ്രണ്ട്സ് ഓഫ് ഫിഗ്മ കോഴിക്കോട് ചാപ്റ്റർ ഗവൺമെന്റ് സൈബർപാർക്കിൽ വെച്ച് 'കോൺഫിഗ് വാച്ച് പാർട്ടി 2026' സംഘടിപ്പിച്ചു. ഡിസൈനർമാർ, ഡെവലപ്പർമാർ, വിദ്യാർത്ഥികൾ, ഡിസൈൻ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു.

പഠിക്കാനും ആശയവിനിമയത്തിലൂടെ അവസരങ്ങൾ സൃഷ്ടിച്ചു പ്രാദേശിക ഡിസൈൻ കൂട്ടായ്മയെ ശക്തിപ്പെടുത്താനാണ് ഫ്രണ്ട്സ് ഓഫ് ഫിഗ്മ കോഴിക്കോട് ലക്ഷ്യമിടുന്നത്. നിലവിൽ മൂവായിരത്തിലധികം അംഗങ്ങളുള്ള കോഴിക്കോട് ചാപ്റ്റർ, ഇന്ത്യയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ ആറാം സ്ഥാനത്തുമാണ്.

ഗവൺമെന്റ് സൈബർപാർക്ക് പരിപാടിയുടെ വെന്യൂ പാർട്ണർ ആയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.