- Trending Now:
കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ പുതിയ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് പദ്ധതിയായ 'ബോബ് ഗോൾഡൻ ഗോൾ ഡെപ്പോസിറ്റ് സ്കീം' അവതരിപ്പിച്ചു. 555 ദിവസത്തെ കാലാവധിയുള്ള ഈ പ്രത്യേക നിക്ഷേപ പദ്ധതിക്ക് ആകർഷകമായ പലിശ നിരക്കുകളാണ് ബാങ്ക് നൽകുന്നത്. 3 കോടി രൂപയ്ക്ക് താഴെയുള്ള റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾക്കാണ് ഈ പദ്ധതി ബാധകമാകുക.
പൊതുവിഭാഗത്തിന് 6.75 ശതമാനമാണ് വാർഷിക പലിശ നിരക്ക് ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം വാർഷിക പലിശ ലഭിക്കും. 80 വയസ്സിന് മുകളിലുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 7.35 ശതമാനമാണ് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നോൺ-കോളബിൾ നിക്ഷേപങ്ങൾക്ക് പരമാവധി 7.40 ശതമാനം വരെ വാർഷിക പലിശ ലഭിക്കുന്നതാണ്.
പലിശ നിരക്കുകളിൽ മാറ്റങ്ങൾ സംഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഉയർന്ന നിരക്കുകൾ ഉറപ്പാക്കാനുള്ള മികച്ച അവസരമാണ് 'ബോബ് ഗോൾഡൻ ഗോൾ ഡെപ്പോസിറ്റ് സ്കീം' ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ ബീനാ വഹീദ് പറഞ്ഞു.
ബാങ്കിൻറെ മൊബൈൽ ബാങ്കിംഗ് ആപ്പായ 'ബോബ് വേൾഡ്', നെറ്റ് ബാങ്കിംഗ് എന്നിവ വഴിയോ അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള ബാങ്ക് ഓഫ് ബറോഡ ശാഖ സന്ദർശിച്ചോ ഉപഭോക്താക്കൾക്ക് ഈ ഫിക്സഡ് ഡെപ്പോസിറ്റ് എളുപ്പത്തിൽ ആരംഭിക്കാവുന്നതാണ്. കൂടാതെ പുതിയ ഉപഭോക്താക്കൾക്ക് ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കാതെ തന്നെ ബാങ്ക് ഓഫ് ബറോഡയുടെ വെബ്സൈറ്റ് വഴി നേരിട്ട് ഓൺലൈനായി ഫിക്സഡ് ഡെപ്പോസിറ്റ് ആരംഭിക്കാനുള്ള സൗകര്യവുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.