- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര പാക്കേജിങ് സേവന ദാതാക്കളായ നാക്ക് പാക്കേജിംഗ് ലിമിറ്റഡിൻറെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) ജൂലൈ ഒന്ന് മുതൽ മൂന്ന് വരെ നടക്കും. 380 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 35 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 161 മുതൽ 170 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 88 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 88 ന്റെ ?ഗുണിതങ്ങൾക്കും അപേക്ഷിക്കാം. അർഹരായ ജീവനക്കാർക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തിൽ ഓഹരിയൊന്നിന് 16 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും.
ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. സിസ്റ്റമാറ്റിക്സ് കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, പാന്റോമത്ത് ക്യാപിറ്റൽ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.