Sections

'ബോബ് കേ സംഗ് ത്യോഹാർ കി ഉമംഗ്' ഉത്സവകാല കാമ്പയിനുമായി ബാങ്ക് ഓഫ് ബറോഡ

Saturday, Sep 27, 2025
Reported By Admin
Bank of Baroda Launches Festive Offers for Customers

കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ ''ബോബ് കേ സംഗ് ത്യോഹാർ കി ഉമംഗ്' എന്ന ഉത്സവകാല കാമ്പയിൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റീട്ടെയിൽ, എംഎസ്എംഇ ഉപഭോക്താക്കൾക്കായി വൈവിധ്യമാർന്ന ഉത്സവ ഓഫറുകൾ അവതരിപ്പിച്ചു. കുറഞ്ഞ പലിശ നിരക്കുകൾ, പ്രത്യേക ഓഫറുകൾ, അധിക മൂല്യമുള്ള ആനുകൂല്യങ്ങൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് ഉത്സവകാലം കൂടുതൽ ലാഭകരവും സന്തോഷകരവുമായി മാറ്റുകയാണ് ഈ കാമ്പയിന്റെ ലക്ഷ്യം.

പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ 7.45 ശതമാനം മുതലുള്ള പ്രത്യേക വാർഷിക പലിശനിരക്ക്, വായ്പയ്ക്ക് അപേക്ഷിക്കുന്ന വനിതകൾക്കും യുവതലമുറയ്ക്കും (40 വയസ്സിൽ താഴെയുള്ളവർക്ക്) പലിശ നിരക്കിൽ ഇളവ്, എളുപ്പത്തിലുള്ള ടോപ്പ്-അപ്പ് സൗകര്യം തുടങ്ങിയവയാണ് ഭവനവായ്പയുടെ പ്രധാന ഉത്സവ ഓഫറുകൾ.

കാർ ലോണിന് ആകർഷകമായ പലിശ നിരക്ക്, തിരിച്ചടവ് കാലാവധി ഇലക്ട്രിക് വാഹനങ്ങൾക്ക് 96 മാസം വരെയും മറ്റ് വാഹനങ്ങൾക്ക് 84 മാസം വരെയും, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പ്രോസസ്സിംഗ് ചാർജിൽ 50 ശതമാനം ഇളവ്, വാഹനത്തിന്റെ ഓൺ-റോഡ് വിലയുടെ 90 ശതമാനം വരെ വായ്പ തുടങ്ങിയവയും ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്പ, മോർട്ട്ഗേജ് വായ്പ എന്നിവയ്ക്ക് പരിമിതകാലത്തേക്ക് നിക്ഷേപത്തിൽ നിന്നുള്ള വരുമാന നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ബോബ് മാസ്റ്റർസ്ട്രോക്ക് സേവിംഗ്സ് അക്കൗണ്ടിന് ലഭിച്ച മികച്ച പ്രതികരണത്തെത്തുടർന്നു ബാങ്ക് ഓഫ് ബറോഡ കൂടുതൽ ആളുകൾക്ക് പ്രയോജനകരമായ, ലളിതമായ പതിപ്പ് ബോബ് മാസ്റ്റർസ്ട്രോക്ക് ലൈറ്റ് സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ബോബ് മാസ്റ്റർസ്ട്രോക്ക് ലൈറ്റിൽ കുറഞ്ഞ പ്രതിമാസ ശരാശരി ബാലൻസ് മതി. ഡൈനിംഗ്, യാത്ര, വിനോദം എന്നിവയിൽ ലൈഫ്സ്റ്റൈൽ ആനുകൂല്യങ്ങൾ, അപകട ഇൻഷുറൻസ്, മറ്റ് ആകർഷകമായ ഫീച്ചറുകൾ എന്നിവ ഇതിൽ ലഭ്യമാണ്. ഡിജിറ്റൽ ഇടപാടുകൾ കൂടുതലായി നടത്തുന്ന ബിസിനസുകൾക്കായി പ്രത്യേകമായി ബോബ് സ്മാർട്ട് കറന്റ് അക്കൗണ്ടുമുണ്ട്.

മൈക്രോ, ചെറുകിട സംരംഭങ്ങൾക്ക് 10 മുതൽ 50 ലക്ഷം രൂപ വരെയുള്ള പ്രവർത്തന മൂലധന വായ്പകൾ വേഗത്തിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ, ഈട് രഹിത വായ്പ പ്ലാറ്റ്ഫോമാണ് ബോബ് ഡിജി ഉദ്യവും ബാങ്കിനുണ്ട്. ഈ ഉത്സവകാല ഓഫറുകൾ ഓൺലൈനായി ബാങ്കിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും രാജ്യത്തുടനീളമുള്ള ശാഖകളിലൂടെയും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.