Sections

ബാങ്ക് ഓഫ് ബറോഡയുടെ ഉൽസവകാല ആനുകൂല്യങ്ങൾക്കു തുടക്കമായി

Friday, Oct 17, 2025
Reported By Admin
Bank of Baroda unveils festive offers for customers

കൊച്ചി: ഉൽസവക്കാലത്തോട് അനുബന്ധിച്ച് ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ വാർഷിക ക്യാമ്പെയിനായ "ബോബ് കേ സങ് ത്യോഹാർ കി ഉമാംഗ്, ശുഭ് ബി, ലാഭ് ബി" അവതരിപ്പിച്ചു.

ദീർഘകാല ആഗ്രഹങ്ങൾ സാധിക്കുന്നതിനും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഒരു പോലെ പിന്തുണ നൽകുന്ന ആനൂകൂല്യങ്ങളാണ് ബാങ്ക് അവതരിപ്പിക്കുന്നത്. ഭവന വായ്പകൾ 7.45 ശതമാനം മുതലുള്ള പലിശ നിരക്കിലും പ്രോസസ്സിങ് ഫീസ് ഇല്ലാതെയുമാണ് അവതരിപ്പിക്കുന്നത്. വാഹന വായ്പകൾക്ക് പലിശ കുറയ്ക്കുകയും ഓൺ റോഡ് വിലയുടെ 90 ശതമാനം വരെ വായ്പ അനുവദിക്കുകയും ചെയ്യും. വൈദ്യുത വാഹനങ്ങൾക്ക് എട്ടു വർഷം വരെ തിരിച്ചടവു കാലാവധിയും ലഭ്യമാകും. വൈദ്യുത വാഹനങ്ങളുടെ വായ്പയിൽ പ്രോസസ്സിങ് ഫീസിൽ 50 ശതമാനം ഇളവും നൽകും.

ശരാശരി പ്രതിമാസ ബാലൻസിൻറെ കാര്യത്തിൽ കുറവു വരുത്തിയ ബോബ് മാസറ്റർസ്ട്രോക് ലൈറ്റ് സേവിങ്സ് അക്കൗണ്ടുകൾ സൗജന്യ ട്രാവൽ ഡെബിറ്റ് കാർഡ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഉൽസവ കാലത്ത് നിരവധി ബ്രാൻഡുകളുമായി ചേർന്നുള്ള ഇളവുകളും ലഭ്യമാക്കുന്നുണ്ട്.

ബിസിനസുകാർക്കായുള്ള നിരവധി ആനുകൂല്യങ്ങളും ബാങ്ക് ഓഫ് ബറോഡ ഈ ഉൽസവക്കാലത്തേക്കായി ലഭ്യമാക്കുന്നുണ്ട്. ഉൽസവക്കാലമെന്നത് കേവലം ആഘോഷത്തിൻറേതു മാത്രമല്ല, ദീർഘകാല പ്രതീക്ഷകൾ നിറവേറ്റാനുള്ളതു കൂടിയാണെന്നു തങ്ങൾ മനസിലാക്കുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ ചീഫ് ജനറൽ മാനേജർ ഷൈലേന്ദ്ര സിങ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാനാണു തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.