Sections

പുതുമയിലും സുസ്ഥിരതയിലും ശ്രദ്ധ ചെലുത്തിക്കൊണ്ട് ബാങ്ക് ഓഫ് ബറോഡയുടെ 118-ാം സ്ഥാപക ദിനം ആചരിച്ചു

Friday, Jul 25, 2025
Reported By Admin
Bank of Baroda Celebrates 118th Foundation Day

  • 'നൂതനത്വം ശക്തിപ്പെടുത്തുന്ന വിശ്വാസം' ഈ വർഷത്തേക്കുള്ള പ്രമേയം
  • ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് ഉപഭോക്തൃ അനുഭവങ്ങളും വിശ്വാസ്യതയും ഉയർത്തും

കൊച്ചി: വിശ്വാസ്യത, പുതുമ, സുസ്ഥിരത എന്നിവയിൽ അധിഷ്ഠിതമായ പദ്ധതികളോടുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചു കൊണ്ട് ബാങ്ക് ഓഫ് ബറോഡ 118-ാമത് സ്ഥാപക ദിനം ആചരിച്ചു. 'നൂതനത്വം ശക്തിപ്പെടുത്തുന്ന വിശ്വാസം'എന്നതാണ് ബാങ്കിൻറെ 118-ാം വർഷത്തേക്കുള്ള പ്രമേയം. ദീർഘകാലമായി നിലനിൽക്കുന്ന ഉപഭോക്താക്കളുമായുള്ള വിശ്വാസ്യത കാത്തു സൂക്ഷിക്കുന്നതിനൊപ്പം മികവുറ്റ ഭാവിക്കു രൂപം നൽകുകയും ചെയ്യുന്ന ബാങ്കിൻറെ കാഴ്ചപ്പാടാണ് ഇതിലൂടെ ഉയർത്തിക്കാട്ടുന്നത്. സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി എം നാഗരാജു ബാങ്ക് സ്ഥാപക ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി.

ഡിജിറ്റൽ സാങ്കേതികവിദ്യ, സുസ്ഥിര ബാങ്കിങ്, ഗ്രീൻ ഫിനാൻസ് തുടങ്ങിയവയിലേക്കു നീളുന്നതടക്കമുള്ള വിപുലമായ നിരവധി പുതുമയുള്ള പദ്ധതികളുടെ വൈവിധ്യമാർന്ന ശ്രേണിയാണ് ഈ അവസരത്തോടനുബന്ധിച്ച് ബാങ്ക് ഓഫ് ബറോഡ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഉപഭോക്താക്കളുടെ വളർന്നു വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന രീതിയിലുളളതും സുസ്ഥിര വികസനത്തിനു പിന്തുണ നൽകുന്നതുമായിരിക്കും ഇത്.

ഇതോടനുബന്ധിച്ചുള്ള പ്രധാന നീക്കങ്ങളിൽ ചിലത്: ബോബ് വേൾഡ് ബിസിനസ് ആപ്പ്: എംഎസ്എംഇകൾ, കച്ചവടക്കാർ, കോർപ്പറേറ്റ് ഉപഭോക്താക്കൾ എന്നിവർക്കായുള്ള പുതിയ സമഗ്ര മൊബൈൽ ആപ്പാണിത്. അത്യാധുനിക വിർച്വൽ ഫ്രണ്ട് ഓഫിസ്: നിർമിത ബുദ്ധിയുടേയും ഹോളോഗ്രാഫിക് സാങ്കേതികവിദ്യയുടേയും പിന്തുണയോടെ ഉപഭോക്താക്കൾക്കായി അതീവ മികവോടെയുള്ള സേവന അനുഭവങ്ങൾ ലഭ്യമാക്കും. ബോബ് ഇ പേ ഇൻർനാഷണൽ- ആഗോള യുപിഐ പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് ബോബ് ഇ പേ ആപ്പിലൂടെ നൽകുന്ന സ്യൂട്ടാണിത്. ബോബ് ഇൻസൈറ്റ് ബ്രെയിലി ഡെബിറ്റ് കാർഡ് - ഇത് കാഴ്ച പരിമിതി നേരിടുന്ന ഉപഭോക്താക്കൾക്കായി രൂപകൽപന ചെയ്തതാണ്. ഇതോടൊപ്പം ഗ്രീൻ സാമ്പത്തിക പദ്ധതികളും അവതരിപ്പിക്കുന്നുണ്ട്.

വിശ്വാസ്യത, ശക്തി, പുതുമകൾക്കായുള്ള പ്രതിബദ്ധത തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന പാരമ്പര്യമാണ് 118-ാമത് സ്ഥാപക ദിനത്തിൽ ബാങ്ക് ഓഫ് ബറോഡ പ്രകടിപ്പിക്കുന്നതെന്ന് സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി എം നാഗരാജു പറഞ്ഞു. 2047-ൽ വികസിത ഭാരതമെന്ന കാഴ്ചപ്പാടുമായി നാം മുന്നോട്ടു കുതിക്കുമ്പോൾ ബാങ്ക് ഓഫ് ബറോഡ പോലുള്ള പൊതുമേഖല ബാങ്കുകൾ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള വളർച്ച, എംഎസ്എംഇകൾക്കു പിന്തുണ നൽകൽ, യുവാക്കളെ ശാക്തീകരിക്കൽ, സാങ്കേതികവിദ്യാ പിൻബലവുമായുള്ള ബാങ്കിങ് തുടങ്ങിയവയിൽ നിർണായക പങ്കാണു വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളെ അവരുടെ പ്രതീക്ഷകൾ നിറവേറ്റാനായി പിന്തുണച്ച് ഒരു നൂറ്റാണ്ടിലേറെയായി ബാങ്ക് ഓഫ് ബറോഡ അവരുടെ വിശ്വാസം നേടിയെടുത്തിട്ടുണ്ടെന്ന് ഈ അവസരത്തിൽ സംസാരിക്കവെ ബാങ്ക് ഓഫ് ബറോഡ മാനേജിങ് ഡയറ്കടർ ദേബദത്ത ചന്ദ് പറഞ്ഞു. ഈ വിശ്വാസം എന്നത് കേവലം തങ്ങളുടെ പാരമ്പര്യത്തിൻറെ ഭാഗമല്ല. ഇതു തങ്ങളെ പ്രചോദിപ്പിക്കുകയും ശക്തമായും ഉത്തരവാദിത്തത്തോടെയും പുതുമകൾ കണ്ടെത്താൻ വഴിയൊരുക്കുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്കിങ് ലളിതവും സ്മാർട്ടും സുരക്ഷിതവും കൂടുതൽ പേർക്കു ലഭ്യമാകുന്നതുമാകുന്നു. തങ്ങളുടെ 118-ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച നീക്കങ്ങൾ വഴി തങ്ങൾ ഉപഭോക്താക്കളോടും രാഷ്ട്രത്തോടും ഉള്ള തങ്ങളുടെ പ്രതിജ്ഞ പുതുക്കുകയാണ്. കൂടുതൽ പേരെ ഉൾപ്പെടുത്തിയുള്ളതും സുസ്ഥിരവും ഡിജിറ്റൽ ശക്തിയുള്ളതുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ളതാണ് ആ പ്രതിജ്ഞയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.