Sections

ബജാജ് ലൈഫ് ഇൻഷൂറൻസ് പുതുക്കിയ ആപ്പ് പുറത്തിറക്കി

Monday, Oct 27, 2025
Reported By Admin
Bajaj Life Launches Upgraded Insurance App for Customers

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷൂറൻസ് സ്ഥാപനങ്ങളിൽ ഒന്നായ ബജാജ് ലൈഫ് പുതുക്കിയ, ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന ബജാജ് ലൈഫ് ഇൻഷൂറൻസ് ആപ്പ് പുറത്തിറക്കി. സുരക്ഷിതമായ ഒരൊറ്റ സംവിധാനത്തിലൂടെ പോളിസി കൈകാര്യം ചെയ്യുന്നത് ലളിതമാക്കുന്നതും വ്യക്തിഗത ഉൽപന്ന അവതരണങ്ങൾ സാധ്യമാക്കുന്നതും മുൻകൂർ അനുമതിയുള്ള ഇൻഷൂറൻസ് പദ്ധതികൾ ലഭ്യമാക്കുന്നതും സുരക്ഷിതമായ ഹെൽത്ത് ട്രാക്കിങ് സാധ്യമാക്കുന്നതുമാണ് ഈ ആപ്പ്.

ഉപഭോക്താക്കൾ ആദ്യം എന്ന രീതിയിലെ ഡിജിറ്റൽ അനുഭവങ്ങൾ പ്രദാനം ചെയ്യാനായുള്ള ബജാജ് ലൈഫിൻറെ പ്രതിബദ്ധത കൂടിയാണ് ആൻഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളിൽ ലഭ്യമായ ഈ ആപ്പ് വഴി പ്രതിഫലിക്കപ്പെടുന്നത്. ഡിജിറ്റൽ ശാക്തീകരണത്തിൽ ശക്തമായ ശ്രദ്ധ പതിപ്പിക്കുന്ന ഈ പുതുക്കിയ ആപ്പിൽ പോളിസി സേവനങ്ങൾ, ഫണ്ട് മാനേജുമെൻറ്, വെൽനെസ് ട്രാക്കിങ്, മറ്റ് സേവനങ്ങൾ എന്നിവയെല്ലാം ഒരിടത്തു ലഭ്യമാക്കുന്നതു വഴി ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണവും വ്യക്തതയും നൽകുന്നു. പോളിസി ഉടമകൾക്ക് ഏതാനും ടാപുകളിലൂടെ വിപുലമായ സേവനങ്ങൾ നേടാനാണ് ഇതിലൂടെ അവസരം ലഭിക്കുന്നത്. കൺസോളിഡേറ്റഡ് പോളിസി സ്റ്റേറ്റ് മെൻറ്, വ്യക്തിഗത ഇൻഷൂറൻസ് പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ, തൽക്ഷണ ട്രാക്കിങ് സേവന അഭ്യർത്ഥനകൾ തുടങ്ങിയ നിരവധി സേവനങ്ങൾ ഇതിലൂടെ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.