- Trending Now:
കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന എൻബിഎഫ്സികളിൽ ഒന്നായ ആക്സിസ് ഫിനാൻസ് തങ്ങളുടെ കളക്ഷൻ കോളുകളുടെ നിലവാരം നിരീക്ഷിക്കാനായി പൂർണമായും നിർമിത ബുദ്ധി പിന്തുണയോടെയുള്ള സംവിധാനം അവതരിപ്പിച്ചു. ഉപഭോക്തൃ സംരക്ഷണ നിലവാരം ഉയർത്തുക, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതു ശക്തമാക്കുക, തിരിച്ചടവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുതാര്യവും നീതിപൂർവ്വവുമായ ആശയ വിനിമയം ഉറപ്പാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായ്പാ സംവിധാനത്തിൽ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിൽ ഏറെ നിർണായകമായ ഘട്ടമാണ് കളക്ഷൻ കോളുകൾ. പുതിയ സംവിധാനം അവതരിപ്പിക്കുന്നതോടെ കളക്ഷൻ കോളുകൾ നിരീക്ഷിക്കപ്പെടുകയും കൃത്യമായ രീതിയിലാണ് ആശയവിനിമയം നടത്തിയതെന്ന് ഉറപ്പാക്കുകയും ചെയ്യാനാവും. ഉപഭോക്താക്കളോട് മാന്യമായും ബഹുമാനത്തോടും ഉത്തരവാദിത്തത്തോടു കൂടിയ രീതിയിൽ ആഭ്യന്തര മാർഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണിതു ചെയ്യുന്നതെന്നും ഉറപ്പാക്കും. കോളുകൾ ഓരോ വ്യക്തിയും തെരഞ്ഞെടുത്തു നിരീക്ഷിക്കുന്ന രീതിക്കു പകരം സാങ്കേതികവിദ്യയുടെ പിൻബലത്തോടെ വൻ തോതിൽ നിരീക്ഷിക്കുന്നത് ഉപഭോക്താക്കളുമായുള്ള ഇടപെടലിൻറെ കാര്യത്തിൽ ശക്തവും സുസ്ഥിരവുമായ മേൽനോട്ടം സാധ്യമാക്കും.
നിർമിത ബുദ്ധി പിന്തുണയോടെയുള്ള ഈ സംവിധാനം ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തെ കുറിച്ച് കൂടുതൽ ആഴത്തിലുള്ള കാഴ്ചപ്പാടുകൾ നൽകുകയും തുടർ നടപടികളെ കുറിച്ച് ടീം അംഗങ്ങൾക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ വഴിയൊരുക്കുകയും ചെയ്യും. മാനദണ്ഡങ്ങൾക്ക് അുസൃതമായ ആശയവിനിമയങ്ങൾ, നിയന്ത്രണങ്ങൾ പാലിച്ചുള്ള സ്വാഭാവത്തോടു കൂടിയ സംഭാഷണങ്ങൾ, പിന്തുണ നൽകുന്ന രീതിയിലുള്ള നീക്കങ്ങൾ, തുടർച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത് ഒഴിവാക്കൽ, കളക്ഷൻ പ്രക്രിയയിൽ മുഴുവൻ വ്യക്തത പ്രദാനം ചെയ്യൽ തുടങ്ങിയവയെല്ലാം ഇതിൻറെ ഫലമായി സാധ്യമാകും.
പരിമിതമായ തലത്തിലെ സാമ്പിളുകൾ എന്നതിൽ നിന്നു വിപുലമായ തലത്തിലേക്ക് എത്തുന്നതോടെ ആക്സിസ് ഫിനാൻസ് തങ്ങളുടെ ഉത്തരവാദിത്തവും ഉപഭോക്താക്കളുമായുള്ള ആശയ വിനിമയങ്ങളിലെ ധാരണയും വൻതോതിൽ മെച്ചപ്പെടുത്തും. മികച്ച രീതിയിൽ മേൽനോട്ടം വഹിക്കുകയും ഉപഭോക്താക്കൾ ആദ്യം എന്ന നിലപാടുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന രീതിയാവും ഇതോടെ കൂടുതൽ ശക്തമാകുക. പ്രതീക്ഷിക്കുന്ന രീതിയിലെ സ്വാഭാവത്തിൽ നിന്നു വ്യതിചലിക്കുന്ന കോളുകൾ കണ്ടെത്തുകയും കൃത്യമായ ചട്ടക്കൂടിലൂടെയുള്ള വിലയിരുത്തലിന് വിധേയമാക്കുകയും ചെയ്യും. ആവശ്യമായ തിരുത്തൽ നടപടികളും സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.