- Trending Now:
കൊച്ചി: ആക്സിസ് ബാങ്കും, ഫ്ളിപ്കാർട്ട് ഗ്രൂപ്പിൻറെ പ്രമുഖ ക്രെഡിറ്റ്-ഫസ്റ്റ് യു.പി.ഐ പ്ലാറ്റ്ഫോമായ സൂപ്പർഡോട്ട്മണിയും ചേർന്ന് പുതിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് - ആക്സിസ് ബാങ്ക് സൂപ്പർഡോട്ട്മണി റുപേ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഇന്ത്യയിൽ നിന്നുള്ള ഒരു ആഗോള കാർഡ് പേയ്മെൻറ് നെറ്റ്വർക്കായ റുപേയിൽ ലഭ്യമായ ഈ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മികച്ച റിവാർഡുകളും സൗകര്യങ്ങളും നൽകുന്നു. ഡിജിറ്റലിലും ഫിസിക്കലുമായി ലഭ്യമായ ഈ പുതിയ റുപേ ക്രെഡിറ്റ് കാർഡ്, യുപിഐ, കാർഡ് പി.ഒ.എസ് ടെർമിനലുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, എ.ടി.എമ്മുകൾ എന്നിവ വഴി തടസ്സങ്ങളില്ലാത്ത ഇടപാടുകൾ നടത്താം.
സൂപ്പർഡോട്ട്മണി ആപ്പ് വഴി 'സ്കാൻ & പേ' ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 3 ശതമാനം ക്യാഷ്ബാക്കും, മറ്റ് എല്ലാ ചിലവിനങ്ങളിലും 1 ശതമാനം ക്യാഷ്ബാക്കും നൽകുന്നു. കാർഡില്ലാത്ത ക്യുആർ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് ഇടപാടുകളിലൂടെ ലളിതമായ പെയ്മെൻറ് മോഡുകൾ നൽകുന്നതിൽ സൂപ്പർഡോട്ട്മണിയുടെ പ്രതിബദ്ധതയാണ് ഈ കാർഡ്. വാർഷിക ഫീസ് ഒന്നുമില്ലാതെ ഉപഭോക്താക്കൾക്ക് ഈ കാർഡ് ആജീവനാന്തം സൗജന്യമായാണ് ലഭ്യമാകുന്നത്.
ഇന്ത്യയിലെ മുൻനിര കാർഡ് വിതരണക്കാരിൽ ഒരാളായ ആക്സിസ് ബാങ്കിൻറെ വൈദഗ്ധ്യവും, ഡിജിറ്റൽ പേയ്മെൻറുകളിലെയും ഉൽപ്പന്ന നവീകരണത്തിനും സൂപ്പർഡോട്ട്മണിയുടെ ശക്തമായ മൾട്ടി-ചാനൽ സാന്നിധ്യവും ഈ പങ്കാളിത്തം ഒരുമിച്ച് കൊണ്ടുവരുന്നു. ഇത് ഉപയോക്താക്കൾക്ക് ഏകീകൃതമായ അനുഭവം നൽകുന്നു.
കാർഡ് ഉടമകൾക്ക് ഓരോ സ്റ്റേറ്റ്മെൻറ് സൈക്കിളിലും 500 രൂപ വരെ ക്യാഷ്ബാക്ക് നേടാനാകും. 400-4,000 രൂപയ്ക്കും ഇടയിലുള്ള ഇന്ധന ഇടപാടുകൾക്ക് കാർഡ് 1 ശതമാനം ഇന്ധന സർചാർജ് ഒഴിവാക്കുന്നു. ഒരു സ്റ്റേറ്റ്മെൻറ് സൈക്കിളിൽ പരമാവധി 400 രൂപ ഒഴിവാക്കാം. സാധാരണ ഒഴിവുകൾ ബാധകമാണ്. ഈ ക്രെഡിറ്റ് കാർഡ് ലഭിക്കാൻ സൂപ്പർഡോട്ട്മണി ആപ്പ് ഡൗൺലോഡ് ചെയ്ത് ഹോം പേജിലെ നിർദ്ദേശങ്ങൾ പാലിക്കണം.
സൂപ്പർഡോട്ട്മണിയുമായി സഹകരിച്ച് ആക്സിസ് ബാങ്ക് സൂപ്പർഡോട്ട്മണി റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ക്രെഡിറ്റ് കാർഡ് വഴി യുപിഐ പേയ്മെൻറുകൾ സാധ്യമാക്കുകയും, ഉപഭോക്താക്കൾക്ക് കാര്യമായ മൂല്യം നൽകുകയും, നവീകരണത്തിന് വേഗത കൂട്ടുകയും ചെയ്യുന്നു. പേയ്മെൻറ് സൊല്യൂഷനുകൾ എളുപ്പത്തിൽ ലഭ്യമാവുന്നതും, തടസ്സങ്ങളില്ലാത്തതും, എല്ലായിടത്തും വ്യാപകമാക്കാനുള്ള കാഴ്ചപ്പാടുമായി ഒത്തുപോകുന്ന മറ്റൊരു പദ്ധതിയാണിതെന്ന് ആക്സിസ് ബാങ്കിൻറെ പ്രസിഡൻറും കാർഡ്സ്, പേയ്മെൻറ്സ്, വെൽത്ത് മാനേജ്മെൻറ് വിഭാഗം തലവനുമായ അർണിക ദീക്ഷിത് പറഞ്ഞു.
സാമ്പത്തികം കൈകാര്യം ചെയ്യന്നത് ലളിതമാക്കാനും ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് സ്വഭാവം വളർത്താനും സഹായിക്കുന്ന നൂതന മാർഗ്ഗങ്ങൾ വ്യക്തികൾക്ക് നൽകുന്നതിനായി ആക്സിസ് ബാങ്കുമായി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നു. സാമ്പത്തിക ഉൾക്കൊള്ളൽ മുന്നോട്ട് കൊണ്ടുപോകാനും എല്ലാവർക്കും കൂടുതൽ തുല്യവും പ്രാപ്യവുമായ ഒരു ക്രെഡിറ്റ് ഇക്കോസിസ്റ്റം രൂപപ്പെടുത്താനുമുള്ള പ്രതിബദ്ധതയാണ് ഈ പങ്കാളിത്തമെന്ന് സൂപ്പർഡോട്ട്മണിയുടെ സ്ഥാപകനും സിഇഒയുമായ പ്രകാശ് സിക്കരിയ പറഞ്ഞു.
അക്സിസ് ബാങ്കുമായി സഹകരിച്ച് രൂപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. യുപിഐ ലഭ്യമായ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സംരക്ഷിതവും ഫലപ്രദവുമായ പേയ്മെൻറ് അനുഭവം നൽകുന്നതിനായാണ് രൂപീകരിച്ചത്, ഓരോ ദിവസവും ഇടപാടുകൾ എളുപ്പമാക്കുന്നു. രൂപേയുടെ സുരക്ഷിതവും വ്യാപകമായി അംഗീകരിക്കപ്പെട്ട നെറ്റ്വർക്കുമായി, ഇത് വിശ്വാസ്യതയും സൗകര്യവും ഉറപ്പിക്കുകയാണ്, എൻപിസിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ?ഗ്രോത് സോഹിനി രാജോല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.