Sections

'ഇൻഫിനിറ്റി സേവിങ്‌സ് അക്കൗണ്ട്' അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്

Thursday, Aug 31, 2023
Reported By Admin
Axis Bank

കൊച്ചി: ആക്സിസ് ബാങ്ക് 'ഇൻഫിനിറ്റി സേവിങ്സ് അക്കൗണ്ട്' എന്ന പേരിൽ ആഭ്യന്തര ഇടപാടുകൾക്ക് ഫീസ് ഇല്ലാത്ത സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. സബ്സ്ക്രിപ്ഷൻ അധിഷ്ഠിത മാതൃകകൾ സ്വീകരിക്കുന്ന ഡിജിറ്റൽ ബാങ്കിങ് പരിജ്ഞാനമുള്ള ഇടപാടുകാർക്കുള്ളതാണ് ഈ പുതിയ അക്കൗണ്ട്.

ബാങ്കിങ് അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അക്കൗണ്ട് രീതി അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് വീഡിയോ കെവൈസി പ്രക്രിയയിലൂടെ പൂർണമായും ഡിജിറ്റലായി ഈ അക്കൗണ്ട് തുടങ്ങാവുന്നതാണ്. 150 രൂപയുടെ പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്ലാനിന് ആറ് മാസമാണ് കുറഞ്ഞ കാലാവധി. അതിന് ശേഷം ഒരോ 30 ദിവസത്തിലും 150 രൂപ വീതം ഈടാക്കും. 1650 രൂപയുടെ വാർഷിക പ്ലാനിൽ 360 ദിവസം 'ഇൻഫിനിറ്റി' ആനുകൂല്യങ്ങൾ ലഭ്യമാകും.

ഈ അക്കൗണ്ട് ഉടമകൾക്ക് രാജ്യത്തെമ്പാടും ഏത് എടിഎമ്മിലും പരിധിയില്ലാതെ ഇടപാടുകൾ, ആക്സിസ് ബാങ്ക് ഗ്രാബ് ഡീൽസ് പ്ലാറ്റ്ഫോമിൽ ക്യാഷ് ബാക്ക്, ഇ ഡെബിറ്റ് കാർഡിലൂടെയുള്ള എല്ലാ ഇടപാടുകൾക്കും ഒരു ശതമാനം ക്യാഷ് ബാക്ക് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ലഭ്യമാകും.

ഡിജിറ്റൽ ബാങ്കിങ്ങിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ഈ അക്കൗണ്ടിലൂടെ തങ്ങൾ ചെയ്യുന്നതെന്നും ഇന്നത്തെ ഉപയോക്താക്കളുടെ മുൻഗണനകൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി വിപ്ലവകരമായ ബാങ്കിങ്ങ് അനുഭവം ലഭ്യമാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യുട്ടീവും ബ്രാഞ്ച് ബാങ്കിങ്, റീട്ടെയ്ൽ ലയബലിറ്റീസ്, പ്രെഡക്റ്റ്സ് മേധാവിയുമായ രവി നാരായണൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.