Sections

കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഒഴിവാക്കേണ്ടത് അത്യാവശ്യം

Tuesday, Jul 04, 2023
Reported By Soumya S
Motivation

ഇന്ന് മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ലായെന്ന അവസ്ഥയിലേക്കാണ് നമ്മുടെ ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. പണ്ടുകാലത്ത് വീട്ടിലെ മുതിർന്ന ആൾക്കാർ കുട്ടികൾക്ക് കഥകളോ പാട്ടുകളൊക്കെ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു, ഇന്ന് അതിന് പകരം കഥകളും പാട്ടുകളും ഒക്കെ യൂട്യൂബിൽ അല്ലെങ്കിൽ മറ്റു ആപ്ലിക്കേഷൻ വഴിയോ കാണിച്ചു കാണിച്ചുകൊടുക്കുന്ന അവസ്ഥയാണ്. ഇന്ന് പ്രാർത്ഥനാ സമയത്ത് പോലും ടിവിയിലോ മൊബൈലിലോ പ്രാർത്ഥന ഗീതങ്ങളും ഭക്തിഗാനങ്ങളും ഇടാറാണ് പതിവ്. കുട്ടികൾ ഒന്ന് കരഞ്ഞാൽ അല്ലെങ്കിൽ വാശിപിടിച്ചാൽ മൊബൈൽ ഓണാക്കി കൊടുക്കുന്ന ന്യൂജൻ രക്ഷകർത്താക്കളുടെയും അപ്പൂപ്പൻ അമ്മുമ്മമാരുടെയും ലോകത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. കുട്ടികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകമാണെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുള്ളത്. മൊബൈൽ മാത്രമല്ല ടാബ്, ടിവി, ലാപ്ടോപ്പ് തുടങ്ങിയവയും അതുപോലെ ഇന്റർനെറ്റ് ഉപയോഗത്തിലും നിയന്ത്രണം വയ്ക്കേണ്ടത് അത്യാവശ്യമാണ്.

മൊബൈൽ ഉപയോഗം കൊണ്ട് കുട്ടികളിൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

  • രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ തലയോട്ടി വളരെ കട്ടി കുറഞ്ഞതാണ്. മൊബൈൽ ഫോണിന്റെ റേഡിയേഷൻ കാരണം അവയ്ക്ക് തകരാർ ഉണ്ടാവുകയും മുഴകൾ അല്ലെങ്കിൽ ട്യൂമർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മുതിർന്നവരെകാൾ 60% കൂടുതലായി റേഡിയേഷൻ കുട്ടികളെ ദോഷമായി ബാധിക്കുന്നു എന്നാണ് കണ്ടെത്തൽ. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉത്തമം.
  • എന്റെ കുട്ടി വളരെ വികൃതിയാണെന്ന് പല മാതാക്കളും പരാതി പറയാറുണ്ട്. പക്ഷേ ഇതിന്റെ പൂർണ ഉത്തരവാദി രക്ഷകർത്താക്കളാണ്. കാരണം അമിതമായി മൊബൈൽ ഉപയോഗിക്കാറുള്ള കുട്ടികളിൽ ഉണ്ടാകുന്ന ഒരു അവസ്ഥക്കാണ് ഹൈപ്പർ ആക്ടിവിറ്റി എന്ന് പറയുന്നത്. ഒരിടത്തും അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ. മൊബൈലിന്റെ അമിത ഉപയോഗമാണ് ഇതിന്റെ കാരണം.
  • കുട്ടികളുടെ ബുദ്ധിവികാസത്തിന് ഏറ്റവും നല്ലത് കായികപരമായ കളികളാണ്. കുഞ്ഞുകുട്ടികളാണെങ്കിൽ അവർക്ക് അനുയോജ്യമായ കളികളാണ്. ഇന്നത്തെ കുട്ടികൾ മൊബൈലിന്റെ നിരന്തരമായ ഉപയോഗം കാരണം സ്കൂൾ കഴിഞ്ഞാൽ ഇല്ലെങ്കിൽ ഒരു അവധി ദിവസം വന്നാൽ വീട്ടിൽ ചടഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഇത് അവരിൽ പൊണ്ണത്തടിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. കുട്ടികൾക്ക് സമൂഹവും ആയിട്ടുള്ള ബന്ധം തന്നെ ഇല്ലാതാകുന്നു. കുട്ടികളുടെ ബുദ്ധിപരമായ വികാസത്തിന് ഇത് തടസ്സം ഉണ്ടാക്കുന്നു.
  • അമിതമായി മൊബൈൽ ഉപയോഗിക്കുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണത കൂടുതലായി കാണപ്പെടുന്നതായി പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം കുട്ടികൾ ഭാവനപരമായി കഴിവുകളും കുറവായിരിക്കും ഇവർക്ക് കാഴ്ചയാണ് മനസ്സിൽ പതിയുന്നത്.
  • അമിതമായി മൊബൈൽ ഉപയോഗിക്കുന്ന കുട്ടികൾ പിടിവാശി, അമിതമായ ദേഷ്യം, നിയന്ത്രിക്കാൻ പറ്റാത്ത സങ്കടം എന്നിവ കണ്ടുവരുന്നു. ഇത്തരം കുട്ടികൾക്ക് അധ്യാപകരുടെയോ, രക്ഷകർത്താക്കളുടെയോ, അല്ലെങ്കിൽ സുഹൃത്തുക്കളുടെയോ ചെറിയ കുറ്റപ്പെടുത്തലുകളോ കളിയാക്കലുകളോ പോലും താങ്ങാൻ പറ്റാത്തതായി വരുന്നു.
  • ഇത്തരം കുട്ടികൾക്ക് ശ്രദ്ധ വളരെ കുറവായിരിക്കും. കുട്ടികൾ് ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുന്നതായും പഠന വിഷയങ്ങൾ ഒന്നും മനസ്സിലാകാതെ വരുന്നതായും, പഠനത്തിൽ പിന്നോട്ട് പോകുന്നതായി കണ്ടുവരുന്നു.
  • അമിതമായ ഇന്റർനെറ്റ് ഉപയോഗം കാരണം രാത്രികാലങ്ങളിൽ ഉറങ്ങേണ്ട സമയത്ത് പോലും പല കുട്ടികളും മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. ഇത് ചിലപ്പോൾ ഒരു ഗെയിം കളിക്കുമ്പോൾ അതിൽ മുഴുകി പോകുന്നത് കൊണ്ടോ, അതിൽ മുന്നിലെത്താൻ ഉള്ള വ്യഗ്രത കൊണ്ടോ പലതും ആകാം. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്.
  • കുട്ടികളുടെ അമിതമായ ഇൻറർനെറ്റ് ഉപയോഗം കാരണം, യുട്യൂബ് വീഡിയോസ് അല്ലെങ്കിൽ അതുപോലുള്ള മറ്റു പ്ലാറ്റ്ഫോമിൽ നിന്നുള്ള വീഡിയോസിന്റെ അമിതമായ ഇൻഫ്ലുവെൻസ് കാരണം കുട്ടികൾ കള്ളത്തരങ്ങൾ കാണിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

വീട്ടിൽ ഒരു അതിഥി വന്നാൽ പോലും ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റു അവരെ ഒന്ന് നോക്കാൻ പോലും ഇന്ന് ഇവർക്ക് സമയമില്ല ഇവർ അത്രത്തോളം മൊബൈലിന്റെ ലോകത്ത് അടിമപ്പെട്ടിരിക്കുന്നു. മൊബൈൽ ഉപയോഗത്തിന്റെ നിയന്ത്രണത്തിലൂടെ ബന്ധങ്ങളുടെ വിലയറിഞ്ഞ്, മനുഷ്യരെ തിരിച്ചറിയുന്ന ഒരു സാമൂഹ്യജീവിയായി നമ്മുടെ മക്കളും വളരട്ടെ.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.