- Trending Now:
കടക്കെണിയും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം നട്ടംതിരിയുന്ന തൊഴില്‍രഹിതര്‍ക്ക് ആശ്വസവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന രാജ്യത്തെ തൊഴില്‍രഹിതര്‍ക്ക് ആശ്വാസമേകുന്ന ഒരു പദ്ധതിയാണ്.എന്താണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ആശ്വാസം എന്ന് നമുക്കൊന്നു നോക്കിയാലോ ?
ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് വേണ്ടി ആരംഭിച്ച അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജ എബിവികെവൈ എന്ന പേരില്‍ അറിയപ്പെടുന്നു.ഈ പദ്ധതി അനുസരിച്ച് 55,125 പേര്‍ക്ക് 73.23 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തിട്ടുണ്ട്.അതായത് 1948ലെ ഇഎസ്‌ഐ ആക്ടിലെ സെക്ഷന്‍ 2(9) അനുസരിച്ച് തൊഴിലാളികള്‍ക്കായി ആരംഭിച്ച ക്ഷേമ പദ്ധതിയാണ് എബിവികെവൈ.2018ല്‍ ആണ് ഈ പദ്ധതിക്ക് കേന്ദ്രം തുടക്കമിടുന്നത്.ഇസ്‌ഐ ഗുണഭോക്താവിന് തൊഴില്‍ നഷ്ടമായാല്‍ പ്രതിദിനം വേതനത്തിന്റെ ശരാശരി 50 ശതമാനം നിരക്കില്‍ പരമാവധി 90 ദിവസത്തേക്ക് എബിവികെവൈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കും.
ഇതിന് ഓണ്‍ലൈന്‍ വഴി www.esic.in എന്ന വെബ്‌സൈറ്റിലൂടെ ക്ലെയിം ചെയ്യാവുന്നതാണ്.ഇഎസ്‌ഐ ഗുണഭോക്താവ് മരണപ്പെട്ടാല്‍ കുടുംബത്തിലെ മുതര്‍ന്ന അംഗത്തിന് ശവസംസ്‌കാര ചെലവ് ഇനത്തില്‍ 15000 രൂപയും ലഭിക്കും.എല്ലാവര്‍ക്കും ഈ തുക ലഭിക്കണമെന്നില്ല.
സോളാര്‍ മോഡ്യൂള്‍ പിഎല്‍ഐ പദ്ധതിക്കായി
പത്തൊന്‍പതിനായിരത്തി അഞ്ഞൂറ് കോടി രൂപ ബജറ്റില്‍ അനുവദിക്കുമെന്ന് ധനമന്ത്രി ... Read More
സഹായത്തിന് യോഗ്യതയുണ്ടോ എന്ന് ക്ലെയിം ചെയ്ത് തിരിച്ചറിയാവുന്നതാണ്.എങ്ങനെയാണ് ക്ലെയിം ചെയ്യാവുന്നത് എന്ന് പരിശോധിക്കാം
തൊഴില്‍ സ്ഥാപനം അടച്ചുപൂട്ടി തൊഴില്‍രഹിതനാകുന്ന ഗുണഭോക്താവിന് എബിവികെവൈ പ്രകാരം രണ്ട് വര്‍ഷം വരെ തൊഴിലില്ലായ്മ അലവന്‍സ് ക്ലെയിം ചെയ്യാം.അതിന് ഈ പദ്ധതിയില്‍ അംഗമായവര്‍ തൊഴില്‍രഹിതരാകുന്നതിന് മുന്‍പ് കുറഞ്ഞത് രണ്ട് കൊല്ലമെങ്കിലും ജോലിയില്‍ ഉണ്ടായിരുന്നിരിക്കണം.ഒപ്പം 78 ദിവസം വരെ എങ്കിലും എബിവികെവൈയില്‍ തവണകള്‍ അടയ്ക്കുകയും വേണം.ജോലി നഷ്ടപ്പെട്ട തീയതി മുതല്‍ 30 ദിവസം വരെ ക്ലെയിം സമര്‍പ്പിക്കാം.തൊഴില്‍ ഇല്ലാതിരിക്കുന്ന മാസങ്ങളില്‍ ഈ ധനസഹായം.
ബ്രോയിലര്‍ കോഴി ഉത്പാദിപ്പിച്ച് ആദായം നേടാന്‍ സര്‍ക്കാര്‍ പദ്ധതി
... Read More
എബിവികെവൈ പദ്ധതിയില്‍ ശ്രദ്ധിക്കേണ്ട ചില വ്യവസ്ഥകള്‍ പ്രത്യേകം പറയുന്നുണ്ട് അവയും കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്
3 മാസത്തില്‍ കുറയാതെയുള്ള തൊഴിലില്ലായ്മയാണ് ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നേടാന്‍ വേണ്ടത്.ജോലി നഷ്ടമാകുമ്പോള്‍ അയാള്‍ ഇഎസ്‌ഐ നിയമത്തിലെ വകുപ്പ് 2(9) അനുസരിച്ചുള്ള തൊഴിലാളി ആയിരിക്കണം അതായത് നിലവിലുള്ള നിയമം അനുസരിച്ച് ജോലിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഒരു മാസത്തെ വേതനം 21000 രൂപയെക്കാള്‍ കൂടുതലാകരുത്.
വെറുതെ ഇരിക്കുന്ന സ്വര്‍ണം ഉണ്ടോ; ഫ്രീ ആയി പലിശ നേടാന്‍ ഈ പദ്ധതി
... Read More
സ്വഭാവ ദൂഷ്യത്തിനു ശിക്ഷയായി പിരിച്ചുവിട്ടതോ,റിട്ടയര്‍മെന്റ് പ്രായം കവിഞ്ഞതോ,സ്വയം വിരമിച്ചതോ ആയ വ്യക്തികള്‍ക്ക് പദ്ധതി ആനുകൂല്യം ലഭിക്കില്ല.ജീവനക്കാരന്റെ ആധാറും ബാങ്ക് അക്കൗണ്ടും ഇന്‍ഷ്വേഡ് പേഴ്‌സണല്‍ ഡേറ്റാ ബേസില്‍ നിര്‍ബന്ധമായും ലിങ്ക് ചെയ്തിരിക്കണം.ഈ അനൂകൂല്യം ലഭിക്കുന്ന വ്യക്തിക്ക് മറ്റേതെങ്കിലും നിയമപ്രകാരമുള്ള സമാനമായ ആനുകൂല്യം സ്വീകരിക്കാന്‍ സാധിക്കില്ല.
story highlights: Atal Beemit Vyakti Kalyan Yojana (ABVKY) : This scheme is a welfare measure for employees covered under Section 2(9) of ESI Act, 1948, in the form of relief payment upto 90 days, once in a lifetime. The Scheme was introduced w.e.f. 01-07-2018 on pilot basis for a period of two years initially.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.