- Trending Now:
അങ്കമാലി: അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അസാപ് കേരള) അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി (ഫിസാറ്റ്) 'ഹൈഡ്രോപോണിക്സ് ഗാര്‍ഡനര്‍' കോഴ്സില്‍ പരിശീലനം നല്‍കാന്‍ കരാറായി.
കേരളത്തില്‍ മണ്ണ് ഉപയോഗിക്കാതെ നടത്തുന്ന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും കുറഞ്ഞ സ്ഥലവും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് പരമാവധി ഉല്‍പ്പാദനം നേടുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള പരിശീലനമാണ് ഈ കോഴ്സ് വഴി നല്‍കുന്നത്. അസാപ് കേരള ഫിനാന്‍സ് വിഭാഗം മേധാവി എല്‍ അന്‍വര്‍ ഹുസൈന്‍, ഫിസാറ്റ് പ്രിന്‍സിപ്പല്‍ ഡോ മനോജ് ജോര്‍ജ് എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു.
മത്സ്യക്കൃഷിക്ക് അപേക്ഷിക്കാം... Read More
പുതിയ കാര്‍ഷിക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ താല്‍പ്പര്യമുള്ള ഏതൊരാള്‍ക്കും ചേരാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ കോഴ്‌സ് 72 മണിക്കൂര്‍ ഓഫ്‌ലൈന്‍ പരിശീലനവും 28 മണിക്കൂര്‍ ഫാം വിസിറ്റുമായിരിക്കും.
ആദ്യ ഘട്ടത്തില്‍ ഫിസാറ്റില്‍ നടത്തുന്ന പരിശീലനം തുടര്‍ന്ന് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അസാപ് കേരള ചെയര്‍പേഴ്സണും എം.ഡിയുമായ ഡോ. ഉഷ ടൈറ്റസ് പറഞ്ഞു. കമാന്‍ഡര്‍ വിനോദ് ശങ്കര്‍ (റിട്ട.), ലൈജു ഐ പി, ലെഫ്റ്റനന്റ് കമാന്‍ഡര്‍ സജിത്ത് കുമാര്‍ ഇ വി (റിട്ട.), വിജില്‍ കുമാര്‍ വി വി, ഡോ അനേജ് സോമരാജ് ദേവിപ്രിയ കെ എസ്, ബിജോയ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.