- Trending Now:
പ്രധാനമന്ത്രി മത്സ്യസംപദ യോജന(പിഎംഎംഎസൈ്വ)യുടെ ഭാഗമായി മത്സ്യക്കൃഷിക്കു ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. പിന്നാമ്പുറ അലങ്കാരമത്സ്യം വളര്‍ത്തല്‍ യൂണിറ്റ് (3 ലക്ഷം രൂപ), മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യവളര്‍ത്തല്‍ യൂണിറ്റ് (8 ലക്ഷം രൂപ), ആര്‍എഎസ് മത്സ്യക്കൃഷി (7.5 ലക്ഷം രൂപ), ബയോ ഫ്‌ലോക്ക് യൂണിറ്റ് (വനാമി ചെമ്മീന്‍കൃഷി യൂണിറ്റ് - 7.5 ലക്ഷം രൂപ). പിന്നാമ്പുറ അലങ്കാരമത്സ്യ യൂണിറ്റ്, മീഡിയം സ്‌കെയില്‍, ആര്‍എഎസ് എന്നിവയ്ക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ബയോഫ്‌ലോക്ക് യൂണിറ്റിന് എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പൊതുവിഭാഗക്കാര്‍ക്ക് ചെലവിന്റെ 40 ശതമാനവും പട്ടികവിഭാഗങ്ങള്‍ക്ക് 60 ശതമാനവും ധനസഹായം ലഭിക്കും.
അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തില്‍ 26ന് നാലുമണിക്ക് മുന്‍പ് എത്തിക്കണം. 7012502923, 8156871619
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.