Sections

കലാകാരന്മാർക്ക് മികച്ച പിറന്നാൾ സമ്മാനവുമായി എ.ആർ റഹ്മാൻ

Wednesday, Jan 11, 2023
Reported By admin
A R rahman

സൃഷ്ടികൾ നേരിട്ട് അപ്ലോഡ് ചെയ്യാനും, അവയിൽ നിന്ന് വരുമാനം നേടാനും സാധിക്കും


56ാമത് പിറന്നാൾ ദിനത്തിൽ ഡിജിറ്റൽ മ്യൂസിക്ക് പ്ലാറ്റ്ഫോം Katraar പ്രഖ്യാപിച്ച് പ്രശസ്ത സംഗീതജ്ഞൻ എ.ആർ.റഹ്മാൻ. മെറ്റാവേഴ്സ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോം, അവസാനഘട്ടത്തിലാണെന്നും അധികം വൈകാതെ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വതന്ത്ര സംഗീതജ്ഞർക്കും, കലാകാരന്മാർക്കും ഗുണകരമാകുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായിരിക്കും Katraar. പ്ലാറ്റ്ഫോമിലൂടെ സംഗീതജ്ഞർക്ക് അവരുടെ സൃഷ്ടികൾ നേരിട്ട് അപ്ലോഡ് ചെയ്യാനും, അവയിൽ നിന്ന് വരുമാനം നേടാനും സാധിക്കും. എക്സ്ക്ലൂസീവായ സ്വന്തം മ്യൂസിക് പ്രോഡക്ഷനുകൾ പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കാനും റഹ്മാന് പദ്ധതിയുണ്ടെന്നാണ് സൂചന. ലോകത്തെ മാറ്റിമറിക്കാൻ കഴിവുള്ള ഒരു കൂട്ടം പണ്ഡിതന്മാരെന്നാണ് കത്രാർ അർത്ഥമാക്കുന്നതെന്ന് റഹ്മാൻ പറഞ്ഞു.

HBAR ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പ്ലാറ്റ്ഫോം ഹെഡേര നെറ്റ്വർക്കിൽ വിന്യസിക്കും. സംഗീതമേഖലയിൽ നിരവധി പുതിയ എൻഎഫ്ടികൾ കൊണ്ടുവരാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്.

മെറ്റാവേഴ്സിന് പിന്നാലെ സെലിബ്രേറ്റികൾ

സമീപ വർഷങ്ങളിൽ, നിരവധി ഇന്ത്യൻ സെലിബ്രേറ്റികൾ മെറ്റാവേസിലേക്ക് കടന്നിട്ടുണ്ട്. അടുത്തിടെ, റഹ്മാൻ തന്റെ ആദ്യ സംവിധാന ചിത്രമായ 'Le Musk' പുറത്തിറക്കിയിരുന്നു. ഇത് ആദ്യത്തെ മുഴുനീള വെർച്വൽ റിയാലിറ്റി (VR) ചിത്രമായിരുന്നു. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. 2021 നവംബറിൽ, സൗത്ത് ഇന്ത്യൻ സൂപ്പർതാരം കമൽഹാസൻ, ഡിജിറ്റൽ അവതാരങ്ങളും NFT-കളും ലോട്ടസ് മീഡിയ എന്റർടൈൻമെന്റിലൂടെ പ്രത്യേകമായി ലോഞ്ച് ചെയ്യാൻ ഫാന്റിക്കോയുമായി സഹകരിച്ചിരുന്നു.

കനേഡിയൻ ഗായകൻ ഷോൺ മെൻഡിസിനെപ്പോലുള്ള അന്തർദേശീയ സംഗീതജ്ഞർ ഡിജിറ്റൽ വെയറബിളുകൾ സൃഷ്ടിക്കുന്നതിനായി അവതാർ ടെക് കമ്പനിയായ ജീനിയുമായി ചേർന്ന് മെറ്റാവേസിലേക്ക് കടന്നു കഴിഞ്ഞു. മെറ്റാവേസിൽ സജ്ജീകരിച്ച വിആർ റിഥം ഗെയിമായ ബീറ്റ് സാബറിനായി ലേഡി ഗാഗ ഒരു മ്യൂസിക് പാക്കും പുറത്തിറക്കിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.