Sections

റൊണാൾഡോ താമസിക്കുന്ന അത്യാഢംബര ഫ്‌ളാറ്റിന്റെ ഒരു മാസത്തെ വാടക ഞെട്ടിക്കുന്ന തുക

Tuesday, Jan 10, 2023
Reported By admin
ronaldo

പശ്ചിമേഷ്യൻ ക്ലബിൽ കളിക്കുന്ന ഏറ്റവും മൂല്യമേറിയ താരം കൂടിയാണ് ക്രിസ്റ്റ്യാനോ


പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരമാണ്. താരത്തിന്റെ വാഹന പ്രേമവും, ആഢംബര ജീവിതവുമൊക്കെ മുൻപും പുറം ലോകം കണ്ടതാണ്. എന്നാൽ അടുത്തിടെ ക്രിസ്റ്റ്യാനോ വാർത്തയിലിടം പിടിച്ചത് സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ് അൽ നസ്സറിലേക്ക് ചേക്കേറിയതിലൂടെയാണ്.

പശ്ചിമേഷ്യൻ ക്ലബിൽ കളിക്കുന്ന ഏറ്റവും മൂല്യമേറിയ താരം കൂടിയാണ് ക്രിസ്റ്റ്യാനോ. സൗദിയിൽ അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത് രാജകീയമായ സൗകര്യങ്ങളാണ്. സൗദി പ്രൊഫഷണൽ ഫുട്ബോൾ ലീഗ് അൽ നസറിനൊപ്പം ചേർന്ന ശേഷം, റൊണാൾഡോ താമസിക്കുന്നത് സൗദി അറേബ്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടലിലെന്ന് റിപ്പോർട്ട്. പ്രതിമാസം രണ്ടരക്കോടി വാടക വരുന്ന സൗദിയിലെ കിംഗ്ഡം സെന്റർ കെട്ടിടത്തിലാണ് താരവും കുടുംബവും താമസിക്കുന്നത്.

രണ്ട് നിലകളും, 17 മുറികളും അടങ്ങുന്നതാണ് ഈ ആഡംബര സ്യൂട്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 48ാം നില മുതൽ 50ാം നില വരെ ഈ സ്യൂട്ടിന്റെ ഭാഗമാണ്, റിയാദിന്റെ മനോഹര കാഴ്ച്ചകൾ ഇവിടെ നിന്നും ആസ്വദിക്കാനാകും.

ഫ്‌ലാറ്റിലെ സൗകര്യങ്ങൾ

ഗംഭീരമായൊരു ലിവിങ് റൂമും, പ്രൈവറ്റ് ഓഫീസും, ഡൈനിങ്, മീഡിയ റൂമുകളും സ്യൂട്ടിലുണ്ട്. ചൈന, ജപ്പാൻ, ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നടക്കമുള്ള മികച്ച ഭക്ഷ്യ വിഭവങ്ങളെല്ലാം താരത്തിന് ലഭ്യമാകും. ഒരു മാളിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഹോട്ടലിൽ ആഢംബര ഷോപ്പുകൾ അടക്കം ഉൾപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ, വിനോദത്തിനും, വ്യായാമത്തിനുമായി ടെന്നീസ് കോർട്ടുകൾ, മസാജ് സെന്ററുകൾ, സ്റ്റീം റൂമുകൾ എന്നിവയും സ്യൂട്ടിലുണ്ട്. ജീവനക്കാർക്ക് കർശന നിർദേശങ്ങളും ഹോട്ടലിൽ നിന്ന് ലഭിച്ചിട്ടുണ്ട്. റൊണാൾഡോയോട് സെൽഫിയ്ക്കായി ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നാണ് ആവശ്യം. എന്നാൽ അതിഥികളോടും, ഇത്തരം അഭ്യർത്ഥനകളോടും ക്രിസ്റ്റ്യാനോ മുഖം തിരിക്കാറില്ലെന്നാണ് റിപ്പോർട്ട്. സൗദിയിലേക്ക് വരുന്നതിൽ വലിയ ആവേശമുണ്ടെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.