- Trending Now:
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വനിതാ ഗ്രൂപ്പ് തൊഴിൽ സംരംഭം പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗം വനിത സംരംഭകർക്ക് അപേക്ഷിക്കാം. 18 മുതൽ 55 വയസുവരെയുള്ള തൊഴിൽ രഹിതർക്കാണ് അപേക്ഷിക്കാവുന്നത്.
കുറഞ്ഞത് രണ്ട് പേർ ഉൾപ്പെടുന്ന ഗ്രൂപ്പായിരിക്കണം. പരമാവധി സബ്സിഡി ഗ്രൂപ്പിന് 3,75,000 രൂപയും വായ്പാ ബന്ധിതവുമായിരിക്കും. കുറഞ്ഞത് ആറ് ഗ്രൂപ്പ് വീതമാണ് പദ്ധതിക്ക് വേണ്ടത്. അർഹതയുള്ള സംരംഭകർ ഗ്രൂപ്പുകൾ രൂപീകരിച്ച് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, സ്വയം തൊഴിൽ (ഗ്രൂപ്പിന്) ധനസഹായം ലഭിച്ചിട്ടില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയത്, സംരംഭകരുടെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, അംഗങ്ങളുടെ റേഷൻ കാർഡിന്റെ പകർപ്പ്, അംഗങ്ങളുടെ ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം.
സ്വയംതൊഴിൽ പദ്ധതിക്കായി അപേക്ഷിക്കാം... Read More
കൂടുതൽ വിവരങ്ങൾ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505005.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.