- Trending Now:
കൊല്ലം സർക്കാർ വൃദ്ധസദനത്തിൽ എച്.എൽ.എഫ്.പി.പി.ടി നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, ഹൗസ്കീപ്പിംഗ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് ഒഴിവ്. യോഗ്യത -സ്റ്റാഫ് നഴ്സ്- ജിഎൻ എം/ ബി എസ് സി. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.ഫിസിയോതെറാപിസ്റ്റ് - അംഗീകൃത ഫിസിയോതെറാപ്പി ബിരുദം, ഹൗസ്കീപ്പിംഗ് സ്റ്റാഫ്-എട്ടാംക്ലാസ്,പ്രായപരിധി 50 വയസ്.അയക്കേണ്ടവിലാസം- hr.kerala@hlfppt.org, sihkollam@hlfppt.org.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ നാല്.ഫോൺ - 7909252751, 8714619966
പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ പി നടത്തിപ്പിനായി ഡേക്ടറെയും സ്റ്റാഫ് നഴ്സിനെയും നിയമിക്കുന്നു. താൽപര്യമുള്ളവർ ഏപ്രിൽ മൂന്നിന് രാവിലെ 10.30ന് ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 690/-രൂപ ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ആരോഗ്യ ക്ഷമതയുള്ള വിമുക്തഭടന്മാരെ താൽക്കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. (നിലവിൽ എച്ച്ഡിഎസ്സിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). പ്രായപരിധി 56 വയസ്സിന് താഴെ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 3ന് രാവിലെ 10 മണിക്ക് അസൽ രേഖകൾ സഹിതം എം സി എച്ച് സെമിനാർ ഹാളിൽ(പേവാർഡിന് സമീപം) എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900
വിവിധ തസ്തികകളിലേക്ക് കരാർ നിമനങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു... Read More
ഹോമിയോപ്പതി വകുപ്പിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച മാർച്ച് 31 ന് രാവിലെ 10.30 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യത: എം.എൽ.ടി, പ്ലസ്ടു തത്തുല്യം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകണം.
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ ഗസ്റ്റ് ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് തസ്തികയിലേക്ക് താത്കാലിക ഒഴിവ്. ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്/ ഐ ടി ഐ ഫസ്റ്റ് ക്ലാസാണ് യോഗ്യത. സോളാർ പി വി ഇൻസ്റ്റലേഷനിൽ പരിജ്ഞാനമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിന്റെ മാളിയേക്കൽ ജങ്ഷനിലുള്ള ഓഫീസിൽ നാളെ (മാർച്ച് 31) രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ 9447488348, 8547005083.
തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയ്മെൻറ് സെൻററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ബി എസ് സി നഴ്സ്/ജനറൽ നഴ്സ്, എസ് ഒ എസ് ഹൗസ് മദർ, അക്കൗണ്ട്സ് മാനേജർ, അസി. അക്കൗണ്ടൻറ്, പ്രോജക്ട് മാനേജർ, എമർജൻസി മാനേജ്മെൻറ് എക്സിക്യൂട്ടീവ്, ക്വാളിറ്റി അനലിസ്റ്റ്, അസി. മാനേജർ, നഴ്സിങ് ട്യൂട്ടർ, ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ, റിസപ്ഷനിസ്റ്റ്, ടെലി കോളർ, സെയിൽസ് എക്സിക്യൂട്ടീവ്, സോളാർ/ഇൻവെർട്ടർ ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. ബികോം, ഐടിഐ/ഡിപ്ലോമ ഇലക്ട്രിക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്, ബിഎസ്സി നഴ്സിങ്/ജനറൽ നഴ്സിങ്, ബിടെക്/ബിഇ മെക്കാനിക്കൽ, ഡിഫാം/ബി ഫാം, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, പത്താം ക്ലാസ് പാസായവർ /പാസാകാത്തവർ തുടങ്ങിയ യോഗ്യതയുള്ളവർ ബയോഡാറ്റയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻറുമായി ബന്ധപ്പെടണം. അഭിമുഖം മാർച്ച് 30ന് ഉച്ചയ്ക്ക് 2 മണിക്ക്. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 250 രൂപ അടയ്ക്കണം. ഫോൺ: 9446228282.
താത്കാലിക നിയമനം നേടുന്നതിനായി അപേക്ഷിക്കാം... Read More
ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനിയർ, ഒരു സൈറ്റ് എൻജിനിയർ എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ നിയമനത്തിനായി സിവിൽ എൻജിനിയറിങ്ങിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 1,455 രൂപ വേതനമായി നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം തപാൽമാർഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10 നകം ലഭ്യമാക്കണം. അപേക്ഷകൾ അയയ്ക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695 014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.
പത്തനംതിട്ട ജില്ലാകളക്ടറേറ്റിൽ ഇ-ഓഫീസ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ കേരള സംസ്ഥാന ഐ.ടി.മിഷൻ ഹാന്റ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ (എച്ച്എസ്ഇ)മാരെ നിയമിക്കുന്നു. ജില്ലയിലെ കളക്ടറേറ്റ് ഉൾപ്പെടെയുള്ള വിവിധറവന്യു ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ജോലി. 2,52,000 രൂപാ വാർഷിക ശമ്പളം. പ്രായപരിധി 30.വിദ്യാഭ്യാസ യോഗ്യത: ബി.ടെക് (ഐ.ടി, സി.എസ്.ഇ , ഇ.സി.ഇ ) അല്ലെങ്കിൽ എം.എസ്.സി ( കമ്പ്യൂട്ടർ സയൻസ് ) ഒരു വർഷത്തെ ഐടി മേഖല പ്രവർത്തി പരിചയം.
അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ളോമ കോഴ്സ് ( ഹാർഡ് വെയർ, കംമ്പ്യൂട്ടർ, ഐ.ടി) രണ്ട് വർഷത്തെ ഐടി മേഖല പ്രവർത്തി പരിചയം. കൂടൂതൽ വിവരങ്ങൾക്കും അപേക്ഷ ഫോറം ലഭിക്കുന്നതിനും https://pathanamthitta.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.പൂരിപ്പിച്ച അപേക്ഷ ഫോറം ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 22 ന് വൈകുന്നേരം നാലു വരെ.
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സ്വയം തയ്യാറാക്കിയ അപേക്ഷ ഏപ്രിൽ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: 0471 2737246.
ഫിഷറീഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൽച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനീയർ ഒരു സൈറ്റ് എൻജിനീയർ തസ്തികകളിൽ ദിവസവേതനത്തിൽ ഒഴിവുകളുണ്ട്. സിവിൽ എൻജിനീയറിങിൽ ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുള്ളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 1,455 രൂപ വേതനമായി ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം തപാൽ മാർഗമോ, നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10നകം ലഭ്യമാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.