- Trending Now:
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മിനി വ്യവസായ എസ്റ്റേറ്റുകളിൽ ഒഴിവുളള വ്യവസായ ഷെഡുകൾ അനുവദിക്കുന്നതിനായി അപേക്ഷിക്കാം. കരിപ്ര, പത്തനാപുരം മിനി വ്യവസായ എസ്റ്റേറ്റുകളിലെ എസ് സി വ്യവസായ ഷെഡുകൾ പട്ടികജാതി വിഭാഗത്തിലുള്ള വനിതാ സംരംഭകർക്ക് ഉത്പാദന/സേവനസംരംഭങ്ങൾ നടത്തുന്നതിനായി അനുവദിക്കുന്നതിന് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, പദ്ധതി രേഖ, തിരിച്ചറിയൽ രേഖകൾ സഹിതം ജനുവരി അഞ്ചിനകം ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജർക്കോ സമർപ്പിക്കണം. ഫോൺ 0474 2748395.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.