- Trending Now:
ക്ഷീരവികസന വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയിൽ മിൽക്ക് ഷെഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരലയം (പശുവളർത്തൽ ) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. തേയില, കാപ്പി, റബ്ബർ എന്നീ എസ്റ്റേറ്റുകളിലെ ലയങ്ങളിൽ താമസിക്കുന്ന 10 തൊഴിലാളികൾക്ക് കമ്മ്യൂണിറ്റി കാറ്റിൽ ഷെഡ് നിർമ്മിച്ച് പരിപാലിക്കുന്നതിന് എസ്റ്റേറ്റ് മാനേജർമാർക്ക് അപേക്ഷിക്കാം. പദ്ധതിയിൽ 80 ശതമാനം ധനസഹായം ലഭിക്കും. അപേക്ഷകൾ നവംബർ 30 വൈകീട്ട് 5 നകം ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളിൽ സമർപ്പിക്കണം.വിശദവിവരങ്ങൾ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളിൽ നിന്നും ലഭ്യമാകും. ഫോൺ: മാനന്തവാടി-984743287, പനമരം-7338290215, ബത്തേരി-9447773180, കൽപ്പറ്റ-9400206167.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.