- Trending Now:
കാര്‍ഷികമേഖലയില്‍ മികച്ച നേട്ടം കൊയ്യുന്ന കര്‍ഷകര്‍ക്കായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2021-22 ലെ കാര്‍ഷിക അവാര്‍ഡുകള്‍ നല്‍കുന്നു.ജലാശയങ്ങള്‍, തണ്ണീര്‍തടങ്ങള്‍, കണ്ടല്‍കാടുകള്‍, കൊറ്റില്ലങ്ങള്‍, കാട് തുടങ്ങിയ ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുകയോ ഇത്തരം പ്രകൃതി സമ്പത്തുകള്‍ സംരക്ഷിക്കുന്നതിനെ കുറിച്ച് പ്രചരണം നടത്തുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് ഹരിത വ്യക്തി വിഭാഗത്തില്‍ അപേക്ഷിക്കാവുന്നതാണ്. അതേസമയം ഔദ്യോഗിക ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും പരിഗണിക്കുകയില്ല.
കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റാം | Change electric pump to solar... Read More
കാര്‍ഷികവിളകളുടെയും ഔഷധ സസ്യങ്ങളുടെയും സംരക്ഷണത്തിന് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വ്യക്തികളെ മികച്ച സംരക്ഷണ കര്‍ഷക/ മികച്ച സംരക്ഷണ കര്‍ഷകന്‍ എന്ന
അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യാവുന്നതാണ്. അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ഇനങ്ങള്‍ സംരക്ഷിക്കുന്ന വ്യക്തികള്‍ക്കും കാര്‍ഷിക ജനിതക വൈവിധ്യം സംരക്ഷിക്കുന്ന കര്‍ഷകര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.ഇവയുടെ വിത്തുകളും നടീല്‍ വസ്തുക്കളും നട്ടുവളര്‍ത്തി മറ്റുള്ളവര്‍ക്ക് ലഭ്യമാകുന്നവര്‍ക്കും ഇവയെ വംശനാശത്തില്‍ നിന്ന് രക്ഷിക്കുന്ന വിധ സംരക്ഷണ രംഗത്ത് നടത്തുന്ന നൂതന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്കും പ്രഥമ പരിഗണന നല്‍കുന്നു.
കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍: സൗജന്യ രജിസ്ട്രേഷന് ആരംഭിച്ചു... Read More
മികച്ച സംരക്ഷണ കര്‍ഷകന്‍ (മൃഗം/ പക്ഷി) അവാര്‍ഡും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.രോഗപ്രതിരോധശേഷിയും അതിജീവനശേഷിയും കൂടിയ നാടന്‍ ഇനങ്ങളെ തനതായ രീതിയില്‍ സംരക്ഷിക്കുന്നവര്‍ക്ക് ഈ അവാര്‍ഡിന് നാമനിര്‍ദേശം നല്‍കാം. കേരളത്തിന്റെ തനതായ വെച്ചൂര്‍ പശു, കാസര്‍ഗോഡ് ഡ്വാര്‍ഫ്, അട്ടപ്പാടി ആടുകള്‍, തലശ്ശേരി കോഴികള്‍ തദ്ദേശീയമായ മറ്റു ഇനങ്ങള്‍ തുടങ്ങിയവയെ തനതായ രീതിയില്‍ വളര്‍ത്തി സംരക്ഷിക്കുന്നവര്‍ക്ക് ആണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്.
ഗോവര്ദ്ധിനിയുമായി തിളങ്ങി പത്തനംതിട്ട; കാര്‍ഷിക രംഗത്ത് പുത്തന്‍ ഉണര്‍വ്
... Read More
ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് നടത്തുന്ന നൂതന കണ്ടുപിടിത്തങ്ങള്‍ക്കും പരിഗണന നല്‍കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുവാനും, അപേക്ഷ സമര്‍പ്പിക്കുവാന്‍ വേണ്ട മാതൃക ഡൗണ്‍ലോഡ് ചെയ്യുവാനും മറ്റും വിശദവിവരങ്ങള്‍ക്കും www.keralabiodiversity.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ -0471 2724740.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.