Sections

കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍: സൗജന്യ രജിസ്ട്രേഷന്‍ ആരംഭിച്ചു

Friday, Jul 01, 2022
Reported By Ambu Senan

കാര്‍ഷികയന്ത്രങ്ങള്‍ 40 മുതല്‍ 80 ശതമാനം വരെ സബ്സിഡി നിരക്കില്‍ ലഭ്യമാകും
 

കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്ന കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയുടെ സൗജന്യ രജിസ്ട്രേഷന്‍ ആരംഭിച്ചു. അരിമ്പൂരിലെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ്  കോര്‍പ്പറേഷനിലാണ് രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കാര്‍ഷികയന്ത്രങ്ങള്‍ 40 മുതല്‍ 80 ശതമാനം വരെ സബ്സിഡി നിരക്കില്‍ ലഭ്യമാകും.

അപേക്ഷകര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, പുതിയ ഭൂനികുതി രസീത്, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളുമായി അരിമ്പൂരിലെ കെയ്ക്കോയുടെ ഓഫീസില്‍ എത്തിച്ചേരണം. kaictsr@yahoo.co.in എന്ന മെയിലിലൂടെയും രേഖകള്‍ അയക്കാം. ഫോണ്‍: 0487 2310983


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.