Sections

കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കാം

Monday, Aug 14, 2023
Reported By Admin
Job Offer

ഹിന്ദുസ്ഥാൻ എറോനോട്ടിക്സ് ലിമിറ്റഡിൽ ഡിസൈൻ ട്രൈനി/മാനേജ്മെന്റ് ട്രൈനി

ഹിന്ദുസ്ഥാൻ എറോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എ എൽ) ഇപ്പോൾ ഡിസൈൻ ട്രൈനി/മാനേജ്മെന്റ് ട്രൈനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഡിസൈൻ ട്രൈനി/മാനേജ്മെന്റ് ട്രൈനി പോസ്റ്റുകളിലായി മൊത്തം 185 ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾക്ക് https://hal-india.co.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 22.

സ്റ്റെനോഗ്രാഫർ ഗ്രൈഡ് സി & ഡി തസ്തികയിലേക്ക് നിയമനം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) സ്റ്റെനോഗ്രാഫർ ഗ്രൈഡ് സി & ഡി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റെനോഗ്രാഫർ ഗ്രൈഡ് സി & ഡി പോസ്റ്റുകളിൽ മൊത്തം 1207 ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ https://ssc.nic.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേകൾ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 23.

ഐഎസ്ആർഒ സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ ടെക്നീഷൻ നിയമനം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ ടെക്നീഷൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്, ITI ഉള്ളവർക്ക് അപേക്ഷിക്കാം. ടെക്നീഷൻ പോസ്റ്റുകളിൽ ആകെ 35 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് https://careers.sac.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 21.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.