Sections

ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഇസിജി ടെക്നീഷ്യൻ, റേഡിയോളജിസ്റ്റ്, തെറാപിസ്റ്റ്, ലാബോറട്ടറി ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Mar 16, 2024
Reported By Admin
Job Offer

റേഡിയോളജിസ്റ്റ് നിയമനം

പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽകാലികമായി (ആഴ്ചയിൽ ഒരു പ്രവൃത്തിദിവസം വീതം) റേഡിയോളജിസ്റ്റിനെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എംബിബിഎസ് ബിരുദം, റ്റി.സി.എം.സി രജിസ്ട്രേഷൻ, റേഡിയോ ഡയഗ്നോസ്റ്റിക്സിൽ എംഡി അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ഡി.എൻ.ബി എന്നിവയാണ് യോഗ്യത. അപേക്ഷകർക്ക് 2024 മാർച്ച് ഒന്നിന് പ്രായം 70 വയസ്സ് കവിയരുത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 21 ന് രാവിലെ 10 മണിക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25ന് രാവിലെ 10 മുതൽ വാക്ക് ഇൻ ഇന്റർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) നടത്തും. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദീയമാണ്) 11ന് രജിസ്ട്രേഷൻ അവസാനിക്കും. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി., ഡി.സി.എ, എം.എസ്.ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2580310.

മെഡിക്കൽ ഓഫീസർ നിയമനം

എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് നിലവിലുള്ള മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട അഭിമുഖം മാർച്ച് 25 ന് രാവിലെ 11 മുതൽ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംമ്പറിൽ നടക്കും. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10.30 മുമ്പായി ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.ഡിഗ്രി ഇൻ മോഡേൺ മെഡിസിൻ (എം.ബി.ബി.എസ്), തത്തുല്യ യോഗ്യത - സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം അഭികാമ്യം. തിരുവിതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷനുമാണ് ആവശ്യമായ യോഗ്യതകൾ.

ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണൽ ആയുഷ്മിഷൻ ഭാരതീയ ചികിത്സ, ഹോമിയോപ്പതി വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. തെറാപിസ്റ്റ് യോഗ്യത- സർക്കാർ അംഗീകൃത ആയുർവേദ തെറാപിസ്റ്റ് കോഴ്സ്. പ്രതിമാസ വേതനം- 14700 രൂപ. ഉയർന്ന പ്രായപരിധി 2024 മാർച്ച് 11ന് 40 വയസ് കവിയരുത്. യോഗാ ഇൻസ്ട്രക്ടർ- സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പി.ജി ഡിപ്ലോമ ഇൻ യോഗ അല്ലെങ്കിൽ സർക്കാർ അംഗീകൃത സർവകലാശാല/ സർക്കാർ വകുപ്പ് എന്നിവയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ് പാസാകണം. പ്രതിമാസ വേതനം- 14000 രൂപ. ഉയർന്ന പ്രായപരിധി 2024 മാർച്ച് 11ന് 50 വയസ് കവിയരുത്. ബയോഡാറ്റയും ഫോട്ടോയും അസൽ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാ ഫോം സഹിതം രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ മാർച്ച് 19ന് രാവിലെ 10ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. വിശദവിവരങ്ങൾ http://nam.kerala.gov.in ൽ ലഭിക്കും. ഫോൺ: 0487 2939190.

അഭിമുഖം

അങ്കമാലി താലൂക്ക് ആശുപത്രിയിൽ എച്ച്.എം.സി മുഖേന ലബോറട്ടറി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ എന്നിവരെയും ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ് (ഡയാലിസിസ് യൂണിറ്റ്) ക്ളീംനിംഗ് സ്റ്റാഫ് എന്നിവരെയും ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മാർച്ച് 20 രാവിലെ 10 ന് താലൂക്ക് ആശുപത്രി ഓഫീസിൽ അഭിമുഖം നടത്തുന്നു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഓഫീസിൽ അറിയാം.

ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ്

കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ എച്.എം.സി മുഖേന നിയമനം നടത്തുന്നു. ഇ.സി.ജി ആൻഡ് ആഡിയോമെട്രിക് ടെക്നോളജിൽ വി.എച്ച്.എസ്.ഇ യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് വയസ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം മാർച്ച് 21ന് രാവിലെ 11 മണിക്ക് കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7994697231.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.