- Trending Now:
ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിലേക്ക് ബാക്ക്യാർഡ് ഓർണമെന്റൽ ഫിഷ് റിയറിംഗ് യൂണിറ്റ്, രണ്ട് ബയോഫ്ളോക്ക് മത്സ്യകൃഷി, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം എന്നിവ സ്ഥാപിക്കുന്നതിന് എസ്.സി/എസ്.ടി/വനിത ജനറൽ വിഭാഗത്തിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ വെള്ളപേപ്പർ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ വിവരങ്ങളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മത്സ്യബന്ധന വകുപ്പ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ, പാലക്കാട് 678651 വിലാസത്തിൽ ഫെബ്രുവരി 28 ന് വൈകിട്ട് നാലിനകം തപാൽ മുഖേനയോ ddfpkd@gmail.com ലോ നൽകണം.
പദ്ധതി പ്രകാരം യൂണിറ്റുകൾ സ്ഥാപിച്ച് ബില്ല് നൽകുന്ന പക്ഷം ജനറൽ വിഭാഗക്കാർക്ക് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനവും എസ്.സി, എസ്.ടി, വനിത വിഭാഗക്കാർക്ക് യൂണിറ്റ് കോസ്റ്റിന്റെ 60 ശതമാനവും സബ്സിഡി ലഭിക്കും. ഫോൺ - 0491 2815245
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.