- Trending Now:
കുന്ദമംഗലം മണ്ഡലത്തിൽ മത്സ്യഫെഡിൻറെ സഞ്ചരിക്കുന്ന മത്സ്യവിപണന വാഹനമായ അന്തിപ്പച്ച യൂണിറ്റ് ആരംഭിക്കുന്നതിന് 18 ലക്ഷം രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കുള്ള തുക അനുവദിച്ചത്.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് സഞ്ചരിക്കുന്ന മത്സ്യവിപണന ശാലയായ അന്തിപ്പച്ച യൂണിറ്റ് ആരംഭിക്കുന്നത്. മായം കലരാത്ത മത്സ്യം അന്നന്ന് തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിക്കൊണ്ട് മത്സ്യ വിപണനം നടത്തുന്ന മൊബൈൽ യൂണിറ്റായാണ് അന്തിപ്പച്ച പ്രവർത്തിക്കുക. മത്സ്യ അച്ചാറുകൾ, മത്സ്യ കട്ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപൊടി, റെഡി ടു കുക്ക് വിഭവങ്ങളായ മത്സ്യ കറിക്കൂട്ടുകൾ, ഫ്രൈ മസാല എന്നിവയും വാഹനത്തിൽ ലഭ്യമാക്കും.
സ്വയംതൊഴിൽ പദ്ധതിക്കായി അപേക്ഷിക്കാം... Read More
ശുദ്ധമായ മത്സ്യത്തിൻറെ ലഭ്യതയും സ്വാദിഷ്ടമായ മത്സ്യ ഉത്പന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും ശുചിത്വവുമാണ് അന്തിപ്പച്ച യൂണിറ്റ് ഉപഭോക്താക്കൾക്ക് ഉറപ്പു നൽകന്നത്. മത്സ്യത്തിൻറെ ലഭ്യത ഉറപ്പു വരുത്തി വിപണനം നടത്തുന്നതിനുള്ള പൂർണ ഉത്തരവാദിത്വം മത്സ്യഫെഡിനാണ്. അന്തിപ്പച്ച വാഹനം പ്രവർത്തനക്ഷമമാക്കുന്നതിലൂടെ മണ്ഡലത്തിലെ മൂന്ന് പേർക്ക് മാന്യമായ വേതനത്തോടെ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്നും എം.എൽ.എ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.