Sections

എന്റെ കേരളം പ്രദർശന വിപണന മേള പുനരുപയോഗ ഊർജ്ജ രംഗത്തെ നേട്ടങ്ങളുമായി അനർട്ട് ത്രീഡി ഡെമോൺസ്ട്രേഷൻ മോഡലുകൾ ഒരുക്കും

Friday, Apr 07, 2023
Reported By Admin
Ente Keralam 2023

എന്റെ കേരളം പ്രദർശന വിപണന മേളയിൽ ത്രീഡി ഡെമോൺസ്ട്രേഷൻ മോഡലുകളുമായി അനർട്ട്


എന്റെ കേരളം പ്രദർശന വിപണന മേളയിൽ പുനരുപയോഗ ഊർജ്ജ രംഗത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് അനർട്ട് സ്റ്റാൾ ഒരുക്കും. കാർഷിക പമ്പുകളെ പൂർണമായും സൗജന്യമായി സൗരോർജവത്ക്കരിക്കുന്നതിനുള്ള ഓൺ-ഗ്രിഡ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്ന പി.എം. കുസും പദ്ധതി, ആദിവാസി കോളനിയിൽ സ്ഥാപിച്ച മൈക്രോഗ്രിഡ് സോളാർ- വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ്, സോളാർ പവേർഡ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ എന്നിവയുടെ ത്രീഡി ഡെമോൺസ്ടേഷൻ മോഡലുകളാണ് അനർട്ട് സ്റ്റാളിൽ ഒരുക്കുന്നത്. ഇതിനുപുറമെ അനർട്ട് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ വീഡിയോ വാൾ, ബാനർ, ബ്രോഷർ വിതരണം എന്നിവ നടക്കും.

കാർഷിക പമ്പുകൾ സൗരോർജവത്ക്കരിക്കുന്നതിനുള്ള പി.എം. കുസും പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അവസരം


കാർഷിക മേഖലയ്ക്കും ഊർജ്ജ വകുപ്പിനും കർഷകർക്കും ഒരുപോലെ ഗുണകരമാകുന്ന പി.എം കുസും പദ്ധതിയിൽ കൃഷിഭവൻ മുഖേനയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കർഷകർക്ക് അവരുടെ അതാത് കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കാം. 100 ശതമാനം സബ്സിഡി നിരക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിയിടത്തിലെ ഉപയോഗ ശേഷമുള്ള വൈദ്യുതി ബോർഡിന് വിൽക്കാൻ കഴിയുന്നതിനാൽ പി.എം കുസും കർഷകർക്ക് വരുമാനദായകം കൂടിയാകുന്ന ഒരു പദ്ധതിയാണ് എന്നതാണ് പ്രത്യേകത. എന്നാൽ പദ്ധതി സംബന്ധിച്ച് വ്യക്തമായ ധാരണ കർഷകർക്കില്ല. അതിനാൽ പദ്ധതി സംബന്ധിച്ച് കർഷകരിലെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കാൻ പ്രത്യേകം സൗകര്യവും സ്റ്റാളിൽ ഉണ്ടാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.