- Trending Now:
കോഴിക്കോട്: ഗവ. സൈബർപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സോഫ്റ്റ്വെയർ സൊല്യൂഷൻസ് കമ്പനിയായ അനലിസ്റ്റർ ടെക്നോളജീസ് പത്താം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് അസ്മ ടവറിൽ നടന്ന ചടങ്ങിൽ ഐടി രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും കമ്പനി ജീവനക്കാരും പങ്കെടുത്തു.
അനലിസ്റ്റർ ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) മുഹമ്മദ് സലീം ചടങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെആർഎസ് ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ നസ്ലി മുഹമ്മദ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ബി.സി.എം.സി.എച്ച് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാർസൽ, ബി.സി.എം.സി.എച്ച് അസിസ്റ്റന്റ് ഡയറക്ടർ ഡോ. റിജു മാത്യു, ഗവ. സൈബർപാർക്ക് എച്ച്.ആർ ആന്റ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ, ഗവ. സൈബർപാർക്ക് അഡ്മിനിസ്ട്രേഷൻ ആന്റ് ക്ലയന്റ് സർവീസ് എ.ജി.എം ബിജേഷ്, ചീഫ് ടെക്നിക്കൽ ഓഫീസർ സയ്യിദ് ഇബ്രാഹിം, ചീഫ് ക്വാളിറ്റി ഓഫീസർ സായ് ഗണേഷ്, അനലിസ്റ്റർ ടെക്നിക്കൽ ഹെഡ് ശ്രീലാൽ എന്നിവർ പങ്കെടുത്തു.
കമ്പനിയുടെ പത്ത് വർഷത്തെ സേവന മികവിലൂടെ ഡോട്. നെറ്റ്, റിയാക്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് സാങ്കേതികവിദ്യകൾ എന്നിവയിൽ അധിഷ്ഠിതമായ കസ്റ്റം സോഫ്റ്റ്വെയർ മേഖലയിൽ ആഗോളതലത്തിൽ വലിയ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞതായി കമ്പനി ചൂണ്ടിക്കാട്ടി.
കോഴിക്കോട് കൂടാതെ തിരുവനന്തപുരം ടെക്നോപാർക്ക്, ദുബായ് എന്നിവിടങ്ങളിലും അനലിസ്റ്റർ ടെക്നോളജിസിന് ശക്തമായ സാന്നിധ്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.