Sections

സോവറിൻ എഐ സൊല്യൂഷനുകൾക്ക് കരുത്തേകാൻ എൽ & ടി ടെക്നോളജി സർവീസസിൻറെ 'സ്മാർട്ട്വേൾഡ് പോർട്ട്ഫോളിയോ' ഏറ്റെടുത്ത് എഎംഐ പാരഡൈം സൊല്യൂഷൻസ്

Tuesday, Mar 31, 2026
Reported By Admin
AMI Paradigm Solutions Acquires Smart World Portfolio from L&T Technology Services

കൊച്ചി: പ്രമുഖ ആഗോള എൻജിനീയറിംഗ് സേവന ദാതാക്കളായ എൽ & ടി ടെക്നോളജി സർവീസസ് ലിമിറ്റഡിൽ നിന്ന് 'സ്മാർട്ട്വേൾഡ് പോർട്ട്ഫോളിയോ' ഏറ്റെടുക്കുന്നതിനായി എഎംഐ പാരഡൈം സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (എഎംഐപിഎസ്) അന്തിമ കരാറിൽ ഒപ്പിട്ടു.

ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന 'സ്മാർട്ട് വേൾഡ്' പോർട്ട്ഫോളിയോയുടെ കരുത്ത് എഎംഐപിഎസിൻറെ ദീർഘകാല വളർച്ചാ തന്ത്രങ്ങൾക്ക് വലിയ പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത ഇൻറലിജൻസ് സൊല്യൂഷനുകളുടെ വിന്യാസം വേഗത്തിലാക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. പൂർണ്ണമായും സംയോജിപ്പിച്ച ഒരു 'വെർട്ടിക്കൽ എഐ പ്ലാറ്റ്ഫോമി'ൻറെ ഭാഗമായി എഎംഐപിഎസ് മാറും. കാർബൺ രഹിത ഊർജ്ജം, അത്യാധുനിക ഡാറ്റാ സെൻറർ ഇൻഫ്രാസ്ട്രക്ചറുകൾ, ഉയർന്ന ശേഷിയുള്ള ചിപ്പുകൾ, സോഫ്റ്റ്വെയർ സ്റ്റാക്ക്, വിവിധ ആപ്ലിക്കേഷനുകൾ 'ആക്സിലറേറ്റർ ആസ് എ സർവീസ്' മുതൽ 'ടോക്കൺസ് ആസ് എ സർവീസ്' വരെയുള്ള ഫ്ലെക്സിബിൾ മോഡലുകൾ എന്നിവ സമഗ്രമായ എഐ പ്ലാറ്റ്ഫോമിലൂടെ സാങ്കേതിക വിദ്യയുടെ എല്ലാ തലങ്ങളിലും സ്വയംപര്യാപ്തത കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഗോളതലത്തിൽ സോവറിൻ സർവീസസ് മേഖലയിലെ എഐ വിപണിയുടെ വലുപ്പം നിലവിൽ ഏകദേശം 25 ബില്യൺ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. സർക്കാർ സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഡാറ്റ അധിഷ്ഠിത നയനിർമാണം സാധ്യമാക്കുന്നതിനുമായി രാജ്യങ്ങൾ എഐ വിനിയോഗം വർധിപ്പിക്കുന്നതിനാൽ ഈ വിപണി വർഷംതോറും ഏകദേശം 20 ശതമാനം വളർച്ചയോടെ 2030കളുടെ തുടക്കത്തോടെ ഏകദേശം 100 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാവർക്കും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എഎം ഗ്രൂപ്പ് എഎം ഇൻറലിജൻസ് പ്ലാറ്റ്ഫോമിലൂടെ ഒരു സമ്പൂർണ്ണ മൂല്യശൃംഖല വികസിപ്പിക്കുകയാണ്. ആവശ്യാനുസരണം ലഭ്യമാകുന്ന പരിസ്ഥിതി സൗഹൃദ ഊർജ്ജത്തെ ബുദ്ധിപരമായ കമ്പ്യൂട്ട് ടോക്കണുകളായി മാറ്റുന്ന വിപ്ലവകരമായ പ്രവർത്തനമാണിത്. ഭാവിയിൽ വികസിത എഐ വിപണികളിലെ ആകെ എഐ ഇൻഫറൻസ് ആവശ്യകതയുടെ 10 മുതൽ 20 വരെ ശതമാനവും ഭരണനിർവ്വഹണം, പൊതുസുരക്ഷ, പ്രതിരോധം, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ നിന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലകളിലെ പ്രവർത്തനങ്ങൾക്കായി ട്രില്യൺ കണക്കിന് ടോക്കണുകളുടെ വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. എൽ & ടിയിൽ നിന്നുള്ള ഈ പുതിയ ഏറ്റെടുക്കൽ വഴി ഗവൺമെൻറ് തലത്തിലുള്ള സുപ്രധാന ഡാറ്റാ വർക്ക് ലോഡുകൾ കൈകാര്യം ചെയ്യാനും ആഗോള വിപണിയിൽ മുൻതൂക്കം നേടാനും എഎം ഗ്രൂപ്പിന് സാധിക്കും.

ഉത്തർപ്രദേശിൽ 1 ഗിഗാവാട്ട് ശേഷിയുള്ള ഹൈ പെർഫോർമൻസ് കംപ്യൂട്ട് ഹബ് വികസിപ്പിക്കുന്നതിനായി 25 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുന്നു. ആകെ ലക്ഷ്യമിടുന്ന 1 ജിഗാവാട്ട് ശേഷിയിൽ 250 മെഗാവാട്ട് ശേഷിയുള്ള ഒന്നാം ഘട്ടത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചു കഴിഞ്ഞു. യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് അതോറിറ്റി അനുവദിച്ച സ്ഥലത്താണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

ദേശീയ തലത്തിലുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ രണ്ട് പതിറ്റാണ്ടിലധികം പരിചയസമ്പത്തുള്ള പാരഡൈം ഐടി പബ്ലിക് സിസ്റ്റങ്ങളിലും നിർണ്ണായക അടിസ്ഥാന സൗകര്യ സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നടപ്പിലാക്കുന്നതിൽ മുൻനിരക്കാരാണ്. സ്വന്തമായുള്ള അത്യാധുനിക ഫുൾ സ്റ്റാക്ക് സൊല്യൂഷൻ ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാനും എഐ അധിഷ്ഠിതമാക്കാനും പാരഡൈം ഐടിക്ക് സാധിക്കുന്നു. നിലവിൽ ഒന്നിലധികം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഏജൻസികൾക്കും വിവിധ സംരംഭങ്ങൾക്കുമായി എഐ അധിഷ്ഠിത ഭരണനിർവ്വഹണ സംവിധാനങ്ങൾ കമ്പനി വികസിപ്പിച്ചുവരുന്നു. ഇപ്പോൾ ഏറ്റെടുത്തിട്ടുള്ള എൽ & ടി ബിസിനസ് വിഭാഗവുമായി ദീർഘകാല തന്ത്രപരമായ പങ്കാളിത്തം പാരഡൈം ഐടിക്ക് നേരത്തെ തന്നെയുണ്ട്. ഇത് ലയനത്തിന് ശേഷമുള്ള പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കും.

മറ്റെവിടെയത്തേക്കാളും കാര്യക്ഷമമായി കമ്പ്യൂട്ടിംഗിന് ആവശ്യമായ വൈദ്യുതി എത്തിക്കുന്ന ഒരു ഇൻറലിജൻറ് എനർജി പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ ആവശ്യാനുസരണം ലഭ്യമാകുന്ന പരിസ്ഥിതി സൗഹൃദ ഊർജ്ജത്തെ ബുദ്ധിപരമായ കമ്പ്യൂട്ട് ടോക്കണുകളാക്കി മാറ്റുന്ന ഒരു സമ്പൂർണ്ണ മൂല്യശൃംഖലയും നിർമ്മിക്കുന്നു. സർക്കാരുകൾ, നഗരങ്ങൾ, യൂട്ടിലിറ്റികൾ, ഗതാഗത ശൃംഖലകൾ, വൻകിട സംരംഭങ്ങൾ എന്നിവയിലുടനീളമുള്ള അതിപ്രധാനമായ സംവിധാനങ്ങളിൽ എഐ പ്രായോഗികമായി നടപ്പിലാക്കാൻ സ്മാർട്ട് വേൾഡ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിസിനസ് വലിയ പിന്തുണ നൽകും. ഇത് സ്വയംഭരണാധികാരമുള്ളതും ഡാറ്റാ അധിഷ്ഠിതവുമായ അടിസ്ഥാന സൗകര്യ വികസനത്തിനും തീരുമാനങ്ങൾ എടുക്കുന്നതിനും വഴിയൊരുക്കുമെന്ന് എഎം ഗ്രൂപ്പ് ചെയർമാൻ അനിൽ ചലമലസെട്ടി പറഞ്ഞു.

തങ്ങളുടെ ഓഹരി ഉടമകൾക്ക് ദീർഘകാല മൂല്യം ഉറപ്പാക്കുന്നതിൻറെ ഭാഗമായി തന്ത്രപരമായ ലക്ഷ്യങ്ങളെ പുനർനിർണ്ണയിക്കുകയാണ്. മൊബിലിറ്റി, സസ്റ്റൈനബിലിറ്റി, ടെക്നോളജി എന്നീ മേഖലകളിൽ ഇഐ, സോഫ്റ്റ്വെയർ, ഡിജിറ്റൽ മാനുഫാക്ചറിംഗ് എന്നിവയ്ക്ക് മുൻഗണന നൽകാനാണ് തങ്ങളുടെ തീരുമാനം. ഇത് എൽടിടിഎസിന് വേഗത്തിലുള്ള വളർച്ചാ അവസരങ്ങൾ നൽകുമെന്ന് വിശ്വസിക്കുന്നു. സ്മാർട്ട് വേൾഡ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻറെ പൊതുമേഖലാ വൈദഗ്ധ്യം എഎംഐ പാരഡൈം സൊല്യൂഷൻസുമായി സംയോജിപ്പിക്കുന്നത് അവരുടെ എഐ സേവനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കും. അതോടൊപ്പം സ്മാർട്ട് വേൾഡ് ജീവനക്കാർക്ക് മികച്ചൊരു പ്ലാറ്റ്ഫോം ഒരുക്കാനും നിലവിലുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവത്തായ സേവനങ്ങൾ നൽകാനും ഇത് സഹായിക്കുമെന്ന് എൽ & ടി ടെക്നോളജി സർവീസസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അമിത് ചദ്ദ പറഞ്ഞു.

ആധുനിക കാലത്ത് ഭരണനിർവ്വഹണത്തിൻറെയും സംരംഭങ്ങളുടെയും പുതിയ പ്രവർത്തന ഭാഗമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഏറ്റെടുക്കലിലൂടെ ഓരോ മേഖലയ്ക്കും അനുയോജ്യമായ പ്രത്യേക എഐ മോഡലുകൾ സോവറിൻ എഐ ആർക്കിടെക്ചറുകൾ, ഫലപ്രദമായ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു എഐ അധിഷ്ഠിത കമ്പനികെട്ടിപ്പടുക്കുകയാണ്. ഡിജിറ്റൽ സംവിധാനങ്ങളിൽ നിന്ന് യഥാർത്ഥ ബുദ്ധിപരമായ പ്രവർത്തനങ്ങളിലേക്ക് മാറാൻ ഇത് സർക്കാരുകളെയും സംരംഭങ്ങളെയും സഹായിക്കും. സ്വന്തമായുള്ള പരിസ്ഥിതി സൗഹൃദ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ എഐ ടോക്കണുകൾ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഊർജ്ജ ഉൽപ്പാദനം മുതൽ സിലിക്കൺ ചിപ്പുകൾ വഴിയുള്ള ടോക്കൺ വിതരണം വരെയുള്ള മുഴുവൻ മൂല്യശൃംഖലയും സംയോജിപ്പിക്കുന്നതിലൂടെ സ്മാർട്ട് വേൾഡ് ആൻഡ് കമ്മ്യൂണിക്കേഷൻ സൊല്യൂഷനുകളെ ഓരോ തലത്തിലും ഒപ്റ്റിമൈസ് ചെയ്യാൻ തങ്ങൾക്ക് സാധിക്കുമെന്ന് പാരഡൈം ഐടിയുടെ ശ്രീധർ ഗധി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.