Sections

മ്യൂച്വൽ ഫണ്ട് ക്ലെയിം നടപടികൾ ലളിതമാക്കി ആംഫി

Sunday, Jul 19, 2026
Reported By Admin
AMFI Simplifies Mutual Fund Claim Process for Legal Heirs

കൊച്ചി: മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ മരണശേഷം അവകാശികൾക്ക് യൂണിറ്റുകളോ തുകയോ ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ. നോമിനികൾക്കും നിയമാനുസൃത അവകാശികൾക്കും ക്ലെയിം നടപടികൾ വേഗത്തിലും തടസ്സരഹിതമായും പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ.

ക്ലെയിം നടപടികൾക്കിടെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ചെറിയ രേഖാപരമായ പിശകുകൾ മൂലമുള്ള കാലതാമസവും ഒഴിവാക്കാനാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി മരിച്ച യൂണിറ്റ് ഉടമയുടെ രേഖകളിലെ മേൽവിലാസത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ആധികാരിക രേഖകളുടെ അടിസ്ഥാനത്തിൽ ലഭ്യമായ ഏറ്റവും പുതിയ മേൽവിലാസം അംഗീകരിക്കാൻ അസറ്റ് മാനേജ്മെന്റ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതുപോലെ യൂണിറ്റ് ഉടമയുടെ പേരിലോ ഒപ്പിലോ പൊരുത്തക്കേടുകൾ ഉണ്ടായാൽ 2026 ഫെബ്രുവരി 6-ലെ സെബി മാസ്റ്റർ സർക്കുലറിലെ വ്യവസ്ഥകൾ മാതൃകയാക്കി അവ പരിഹരിക്കുന്നതിനുള്ള നടപടിക്രമവും സ്വീകരിക്കും.

പുതുക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ എല്ലാ മെമ്പർ അസറ്റ് മാനേജ്മെന്റ് കമ്പനികൾക്കും കൈമാറിയിട്ടുണ്ടെന്നും ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും ആംഫി അറിയിച്ചു. പുതിയ നടപടിക്രമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി എല്ലാ മെമ്പർ അസറ്റ് കമ്പനികൾക്കും പരിശീലന പരിപാടികളും സംഘടിപ്പിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.