- Trending Now:
റിലയന്‍സിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് ആമസോണ്‍.ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സ്വന്തമാക്കാനുള്ള റിലയന്‍സ് നീക്കങ്ങള്‍ക്ക് തിരിച്ചടി.അംബാനി-ബെസോസ് പോര് പുതിയ തലത്തിലേക്ക്
ടെക് ലോകം ആകാംഷയോടെ നോക്കിയിരുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വന്‍ തിരിച്ചടി.ഫ്യൂച്ചര്‍ റീട്ടെയിലിന്റൈ വില്‍പ്പന നിര്‍ത്തിവെയ്ക്കാനുള്ള സിംഗപ്പൂര്‍ ആര്‍ബിട്രേറ്ററുടെ തീരുമാനത്തെ ശരിവെച്ച് സുപ്രീംകോടതി.340 കോടി ഡോളറിന് അതായത് ഏകദേശം 24731 കോടി രൂപയ്ക്കാണ് റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സ്വന്തമാക്കാന്‍ ഒരുങ്ങിയത്.
രാജ്യത്താകമാനം 1700ല്‍ അധികം സ്റ്റോറുകളുള്ള ഫ്യൂച്ചര്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ റീട്ടെയില്‍ ബിസിനസ് കമ്പനിയാണ്.
സുപ്രീംകോടതിയില്‍ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍,ജസ്റ്റിസ് ബി.ആര്‍ ഹവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.റിലയന്‍സിന് വേണ്ടി അഡ്വ.ഹരീഷ് സാല്‍വേയും ആമസോണിന് വേണ്ടി അഡ്വ.ഗോപാല്‍ സുബ്രഹ്മണ്യവുമാണ് ഹാജരായത്.
യൂണികോണ്‍ ക്ലബ്ബിലെത്തിയ 'ഡിസിഎക്സ്' എത്രമാത്രം വിശ്വസിക്കാം?... Read More
ആമസോണ്‍ നേരത്തെ സെബി ചെര്‍മാന്‍ അജയ് ത്യാഗിക്ക് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയിരുന്നു.ഇതോടെ ലോകസമ്പന്നനായ ജെഫ് ബെസോസും ഏഷ്യന്‍ സമ്പന്നനായ മുകേഷ് അംബാനിയും തമ്മിലുള്ള പോരാട്ടത്തിന് തുടക്കമിട്ടു.
അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ മുന്‍പ് ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു.ഇതിലൂടെ ഫ്യൂച്ചര്‍ റീട്ടെയിലില്‍ അഞ്ചു ശതമാനം ഓഹരിയും ലഭിച്ചു.അന്ന് തയ്യാറാക്കിയ കരാര്‍ അനുസരിച്ച് റീട്ടെയില്‍ ആസ്തികള്‍ മറ്റൊരാള്‍ക്കും വില്‍ക്കാന്‍ പാടില്ലെന്ന നിബന്ധന ആമസോണ്‍ മുന്നോട്ട് വെച്ചിരുന്നു.ഈ കരാറിന്റെ ലംഘനമാണ് ഫ്യൂച്ചര്‍ റീട്ടെയില്‍-റിലയന്‍സ് ഇടപാടെന്നാണ് ആമസോണിന്റെ പരാതി.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സാമ്പത്തികമായി പ്രതിസന്ധിയിലായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സ്വന്തമാക്കാന്‍ ആമസോണ്‍ പദ്ധതികള്‍ ഒരുക്കിയിരുന്നു പക്ഷെ ഇതിനിടയിലാണ് റിലയന്‍സ് ഇടപെട്ടത്.അതോടെ ആമസോണ്‍ നേരിട്ട് തുറന്ന പോരിനായി ആര്‍ബിട്രേറ്ററെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതിക്ക് മുന്നാകെ ഇടപാട് നടക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ആകുന്നതും ശ്രമിച്ചെങ്കിലും കോടതി ഫ്യൂച്ചറിന്റെ വാദങ്ങള്‍ ചെവിക്കൊണ്ടില്ല.അതുപോലെ 30000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന കമ്പനിയുടെ വാദവും കോടതി പരിഗണിച്ചില്ല.
സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെ ഓഹരിവിപണിയില്‍ റിലയന്‍സിന് നഷ്ടം.ഓഹരികള്‍ 2.06 ശതമാനം ഇടിവ് സംഭവിച്ചു.
സുപ്രീംകോടതി ഉത്തരവിനെതിരെ ഫ്യൂച്ചര്‍ റീട്ടെയില്‍ പുനപരിശോധന ഹര്‍ജ്ജി നല്‍കിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.