- Trending Now:
2023 ആഗസ്റ്റ് മാസത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് ആമസോണ്‍ അക്കാദമി തീരുമാനമെടുത്തിരിക്കുന്നത്
ആമസോണിനു കീഴിലുള്ള എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ആമസോണ്‍ അക്കാദമി പൂട്ടുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആമസോണ്‍ ഫുഡ് ഡെലിവറി സര്‍വ്വീസും പൂട്ടുകയാണ്. ഡിസംബര്‍ 29ന് ആയിരിക്കും കമ്പനിയുടെ അവസാന പ്രവര്‍ത്തി ദിവസം. പുതുവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനമുണ്ടാകില്ലെന്നാണ് കമ്പനിയുടെ അറിയിപ്പ്. അക്കാര്യം ആമസോണ്‍ റെസ്‌റ്റോറന്റ് പങ്കാളികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്..
3000ത്തിലധികം റെസ്റ്റോറന്റ് പാര്‍ട്ടണര്‍മാരാണ് ആമസോണ്‍ ഫുഡ് ഡെലിവറി സര്‍വ്വീസിന് ഇന്ത്യയിലുള്ളത്. മക്‌ഡൊണാള്‍ഡ്‌സ്, ഡൊമിനോസ് തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകള്‍ പലതും കമ്പനിയുടെ റസ്റ്റോറന്റ് പാര്‍ട്ണര്‍മാരാണ്. ബിസിനസ് പ്രവര്‍ത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാര്‍ഷിക ബിസിനസ് അവലോകനത്തിന് ശഏഷമാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചത്.
ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരും... Read More
2020 മെയ് മാസത്തിലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങഇയത്.അന്ന് കോവിഡ് പ്രതിസന്ധിയിലായിരുന്നു രാജ്യം. 2021 മാര്‍ച്ച് ആയപ്പോഴേക്കും രാജ്യത്തെ 62 പിന്‍കോഡുകളില്‍ ഫുഡ് ഡെലിവറി സാധ്യമായിരുന്നു. എങ്കിലും പ്രതീക്ഷഇച്ച മുന്നേറ്റം സാധ്യമാകാതെ വന്നതിനാല്‍ കമ്പനി ഫുഡ് ഡെലിവറി സര്‍വ്വീസില്‍ നിന്നും പിന്‍വാങ്ങുകയാണ്.നഷ്ടത്തിലായ സര്‍വ്വീസുകള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ പുതിയ തന്ത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമസോണ് സ്ഥാപകന്‍ ബിസിനസ് തന്ത്രത്തില്‍ ഭീകരനാണ്... കൊടും ഭീകരന്... Read More
യുഡെമിയും അണ്‍ അക്കാദമിയും ബൈജൂസും മേല്‍ക്കോയ്മ തുടരുന്ന എഡ് ടെക്ക് വിപണിയില്‍ കമ്പനിക്ക് പിടിച്ചു നില്‍ക്കാനാകാത്തതിനാലാണ് ആമസോണ് അക്കാദമിയും അടച്ച് പൂട്ടാനുള്ള തീരുമാനത്തിലേക്ക് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനിയെത്തിയത്.2023 ആഗസ്റ്റ് മാസത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് ആമസോണ്‍ അക്കാദമി തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആമസോണ്‍ അക്കാദമി പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനില്‍ എന്റോള്‍ ചെയ്തവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും ആമസോണ്‍ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.