Sections

ആമസോണും ചെലവ് ചുരുക്കാന്‍ ഒരുങ്ങുന്നു; ജീവനക്കാരെ പിരിച്ചുവിട്ടേക്കും

Saturday, Nov 12, 2022
Reported By admin
amazon

നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനം ആമസോണ്‍ അടച്ചുപൂട്ടിയേക്കും 


ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ചെലവ് ചുരുക്കല്‍ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. കമ്പനിയുടെ  ലാഭകരമല്ലാത്ത ബിസിനസ്സ് യൂണിറ്റുകള്‍, പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം അടച്ചുപൂട്ടാന്‍ സാധ്യതയുണ്ട്. ആമസോണ്‍ ഇങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡി ജാസിയാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തങ്ങളുടെയും ലാഭ നഷ്ടങ്ങളുടെയും പരിശോധനയ്ക്ക് നേതൃത്വം നല്‍കുക. 

ആമസോണിന്റെ കീഴിലുള്ള ഉപസ്ഥാപനങ്ങളില്‍ ലാഭം ഉണ്ടാക്കാത്തവയെ കണ്ടെത്തി അവയുടെ പ്രകടനം വിലയിരുത്തിയ ശേഷം ലാഭ സാധ്യത ഇല്ലെങ്കില്‍ അടച്ചുപൂട്ടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലാഭകരമല്ലാത്ത ചില യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താന്‍ ആമസോണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനം ആമസോണ്‍ അടച്ചുപൂട്ടിയേക്കും . ജീവനക്കാരെ പിരിച്ചു വിടുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളോട് ആമസോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അമേരിക്കയില്‍ പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതും ആഗോള മാന്ദ്യത്തിന്റെ ഭീഷണിയും മറ്റ് കമ്പനികളെ പോലെ ആമസോണിനെയും ബാധിച്ചിട്ടുണ്ട്. വലിയ ടെക് കമ്പനികള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ ഇതിനകം പിരിച്ചു വിട്ടു കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്റര്‍ കഴിഞ്ഞ ദിവസം 50  ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ശതകോടീശ്വരന്‍ ഇലോണ്‍ മാസ്‌കിന്റെ ഏറ്റെടുക്കലിനെ തുടര്‍ന്നായിരുന്നു നടപടി. 

പ്രതിദിനം കമ്പനിക്കുണ്ടാകുന്ന  4 മില്യണ്‍ ഡോളറിന്റെ നഷ്ടം കുറയ്ക്കുന്നതിന് ഈ നടപടി ആവശ്യമാണെന്ന് കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എലോണ്‍ മസ്‌ക് ലോണ്‍ മസ്‌ക് വ്യക്തമാക്കുകയും ചെയ്തു.  ഫസ്ബുക്കിന്റെ മാതൃസ്ഥാപനമായ  മെറ്റാ അടുത്തിടെ 11000 ജീവനക്കാരെ പിരിച്ച് വിട്ടു. മൊത്തം തൊഴിലാളികളുടെ 13 ശതമാനമാണ് മെറ്റാ പിരിച്ചു വിട്ടത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.