Sections

ആമസോൺ ഇന്ത്യയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

Tuesday, May 16, 2023
Reported By admin
amazon

ആമസോൺ ഗ്ലോബൽ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെയാണ് പിരിച്ചുവിട്ടത്


പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനമായ ആമസോൺ ഇന്ത്യയിൽ ജോലി ചെയ്യുന്ന കുറഞ്ഞത് 500 പേരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ആമസോണിൽ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവരാണ് പുതിയ ജോലി കണ്ടെത്താൻ നിർബന്ധിതരായത്. വെബ് സർവീസസ്, ഹ്യൂമൻ റിസോഴ്സസ്, സപ്പോർട്ട് ഡിപ്പാർട്ട്മെന്റ്സ് എന്നി തലങ്ങളിൽ ജോലി ചെയ്യുന്ന വരെയാണ് ഒഴിവാക്കിയത്.

ആമസോൺ ഗ്ലോബൽ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെയാണ് പിരിച്ചുവിട്ടത്. മാർച്ചിൽ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി മുന്നറിയിപ്പ് നൽകിയിരുന്നു.

ഏകദേശം 9000 പേരെ നേരിട്ട് ബാധിക്കുമെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.  ഈ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിൽ ജോലി ചെയ്യുന്ന കുറഞ്ഞത് 500 പേരെ പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. വരുമാനം കുറഞ്ഞതിനെ തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.