Sections

ഒരു ബിസിനസുകാരന്റെ സമയത്തെ അപഹരിക്കുന്ന കാര്യങ്ങളെന്തെല്ലാം

Monday, Sep 25, 2023
Reported By Soumya
Business Guide

ഒരു ബിസിനസുകാരന്റെ സമയത്തെ നശിപ്പിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ടൈം മാനേജ്മെന്റ് ബിസിനസ്കാരന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. അതോടൊപ്പം തന്നെ ബിസിനസ്സിൽ വളരെയധികം സമയത്തെ ദുരുപയോഗം ചെയ്യുന്നത് ബിസിനസിന്റെ വളർച്ചയെ കാര്യമായി ബാധിക്കുന്ന കാര്യമാണ്. ഇതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്

പ്രാധാന്യം അനുസരിച്ച് ചെയ്യക

പ്രാധാന്യം അറിഞ്ഞുവേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. ആദ്യം ചെയ്യേണ്ടത്, രണ്ടാമത് ചെയ്യേണ്ടത്, മൂന്നാമത് ചെയ്യേണ്ടത് എന്നീ ഓർഡറുകൾ പ്രവർത്തികളിൽ ഉണ്ടാകും. ആദ്യം ചെയ്യേണ്ട കാര്യങ്ങൾ രണ്ടാമത് ചെയ്യുകയും ഈ കാര്യങ്ങൾ മാറിമാറി വരികയാണെങ്കിൽ ബിസിനസിൽ ഒരുപാട് പ്രശ്നങ്ങൾക്ക് ഇടയാക്കും.

അൺ എക്സ്പെക്ടഡ് ക്രൈസസ് ഉണ്ടാവുക

ബിസിനസിൽ എപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നത് അത് പറയാൻ പറ്റില്ല. അത് സമ്പത്ത് ഇല്ലാതാക്കാം. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കൊറോണ. ബിസിനസുകാർ ഇത് പോലുള്ള കാര്യങ്ങൾ എപ്പോഴും പ്രതീക്ഷിച്ചിരിക്കേണ്ട കാര്യമാണ്.

ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക

ഒരേസമയം ഒരുപാട് കാര്യങ്ങൾ മൾട്ടി ടാസ്ക് പോലെ ചെയ്യാൻ ശ്രമിക്കുന്നത് ബിസിനസ് കാരന് ഗുണത്തേക്കാൾ ഏറെ ദോഷമായി സംഭവിക്കാം. അതുകൊണ്ട് തന്നെ മൾട്ടി ടാസ്കിങ് ഒഴിവാക്കി ഒരു സമയം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും നല്ലത്.

ഫോൺ വിളികൾ

അനാവശ്യമായ ഫോൺവിളികൾ ബിസിനസുകാരന്റെ സമയത്തെ പാഴാക്കാറുണ്ട്. ബാങ്കിൽ നിന്നും ലോണിന്റെ ആവശ്യമായിട്ടോ കസ്റ്റമറുടെ സംശയങ്ങൾ എന്ന് പറഞ്ഞു ഫോൺവിളികൾ ഒരു ബിസിനസുകാരന്റെ സമയം അപഹരിക്കാറുണ്ട് .

സന്ദർശകർ

പിരിവുകൾക്കും, ക്ഷേമാന്വേഷണമായിട്ട് വരുന്നവരോ പലരും നിങ്ങളുടെ സമയത്തെ അപഹരിക്കാറുണ്ട്.

എഫെക്ട്റ്റീവ് ഡെലിഗേഷൻ

നിങ്ങളുടെ ബിസിനസിന്റെ പ്ലാനിങ്ങും ഡെലിഗേഷനും മോശമായി കഴിഞ്ഞാൽ ബിസിനസിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

ഡിസിപ്ലിൻ ഇല്ലായ്മ

സ്വയം അച്ചടക്കം ഇല്ലായ്മയുള്ള ഒരാൾക്ക് ബിസിനസുകാരൻ ആവാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് അച്ചടക്കം. ഒരാളുടെ ജീവിതത്തിൽ അച്ചടക്കം തീർച്ചയായും ശീലിക്കണം. എല്ലാം ക്രമമായി ചെയ്യുന്ന ശീലമുണ്ടാകണം. ഓരോന്നും തോന്നിയ സമയത്ത് ചെയ്യാമെന്ന മനോഭാവവും ബിസിനസ്കാരന് നല്ലതല്ല.ഇത് നിങ്ങളുടെ സമയത്തെ അപഹാരിക്കും

നീട്ടിവയ്ക്കൽ

വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ നീട്ടിവെച്ചുകൊണ്ട് പോയാൽ ബിസിനസുകാരന് മുന്നോട്ട് പോകാൻ സാധിക്കില്ല. ബിസിനസ്സിൽ ചെയ്യേണ്ട കാര്യങ്ങൾ അതാത് സമയങ്ങളിൽ തന്നെ ചെയ്യുക.

അനാവശ്യമായ മീറ്റിങ്ങുകൾ

നിങ്ങളുടെ കസ്റ്റമറുമായിട്ടോ, സ്റ്റാഫുമായിട്ടോ എപ്പോഴും മീറ്റിങ്ങുകൾ വച്ചാൽ അത് സമയത്തെ അപഹരിക്കുന്ന കാര്യമാണ്.

ഇവയെല്ലാം സമയത്തെ അപഹരിക്കുന്ന കാര്യങ്ങളാണ്. ഒരു ബിസിനസുകാരൻ തീർച്ചയായും ഇവയിൽ വളരെയധികം ശ്രദ്ധിക്കണം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.