Sections

കൈയ്യില്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ വായ്പ നിങ്ങള്‍ക്ക് അടുത്തേക്ക്...

Sunday, Jun 05, 2022
Reported By admin


വായ്പ അടച്ചുതീരുന്നതുവരെ സ്ഥാപനം സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെച്യൂരിറ്റി തീയതിക്ക് മുമ്പ് അധിക നിരക്കുകളൊന്നുമില്ലാതെ പാര്‍ട്ട് പേമെന്റുകളായോ, പൂര്‍ണമായോ തിരിച്ചടയ്ക്കാം

 

ഇനി കൈയ്യില്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ വായ്പ നിങ്ങള്‍ക്ക് അടുത്തേക്ക്...എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ വായ്പ ലഭ്യമാക്കുന്നു. മുത്തൂറ്റ് ഫിനാന്‍സുമായി ചേര്‍ന്നാണ് ബാങ്ക് ഉപയോക്താക്കള്‍ക്കു വായ്പാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ബാങ്ക് ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ താങ്ക്സ് ആപ്പ് വഴി മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് സ്വര്‍ണ വായ്പയ്ക്ക് അപേക്ഷിക്കാം. 

മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് സീറോ പ്രോസസിങ് ഫീസോടെ സ്വര്‍ണ വായ്പ ലഭ്യമാകും.പരമാവധി മൂല്യത്തിനൊപ്പം കുറഞ്ഞ പലിശയാണ് സഹകരണ പങ്കാളിത്തത്തിലൂടെ മുത്തൂറ്റ് വാഗ്ദാനം ചെയ്യുന്നത്. പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ 75 ശതമാനം വരെ മുത്തൂറ്റ് ഫിനാന്‍സ് വായ്പയായി നല്‍കും. ഉപയോക്താക്കള്‍ക്ക് 50,000 രൂപയും അതില്‍ കൂടുതലുമുള്ള വായ്പാ തുക വീട്ടിലെത്തിച്ചു നല്‍കുമെന്നും വ്യക്തമാക്കയിട്ടുണ്ട്. 3,000 രൂപ മുതല്‍ വായ്പ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ വായ്പാ കാലവധി ഏഴു ദിവസമാണ്. അതുകൊണ്ടു തന്നെ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കു പദ്ധതി നേട്ടമാകും. വായ്പാ തുക വ്യക്തിഗതമോ, ജോലി സംബന്ധമായതോ ആയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.


വായ്പ അടച്ചുതീരുന്നതുവരെ സ്ഥാപനം സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെച്യൂരിറ്റി തീയതിക്ക് മുമ്പ് അധിക നിരക്കുകളൊന്നുമില്ലാതെ പാര്‍ട്ട് പേമെന്റുകളായോ, പൂര്‍ണമായോ തിരിച്ചടയ്ക്കാം. ഇതിനായി ഉപയോക്താക്കള്‍ക്കു ഫ്ളെക്സിബിള്‍ പേമെന്റ് ഓപ്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. എയര്‍ടെല്‍ പേമെന്റ് ബാങ്കിന്റെ അഞ്ചു ലക്ഷത്തിലധികം ബാങ്കിങ് പോയിന്റുകള്‍ സന്ദര്‍ശിച്ചും ഉപയോക്താക്കള്‍ക്ക് സ്വര്‍ണ വായ്പയ്ക്ക് അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും വായ്പയ്ക്കുമായി എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് സന്ദര്‍ശിക്കുക.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.