- Trending Now:
കൊച്ചി: കേരളത്തിൽ നിന്നും ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.
കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്ക് പുറമെ അമൃത്സർ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്പൂർ, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിൽ നിന്നും ഗൾഫ് മേഖലകളിലേക്ക് വിമാന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 30 മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്.
ദുബായ്, അബുദാബി, റാസൽ ഖൈമ, ഷാർജ, അൽ ഐൻ, മസ്ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റൈൻ, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനരാരംഭിച്ചത്. അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമേതം യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾക്ക് ഇത് ഗുണകരമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.