Sections

എയിംസ് സെര്‍വറിനു നേരേ സൈബര്‍ ആക്രമണം

Tuesday, Nov 29, 2022
Reported By MANU KILIMANOOR

സംഘം ആവശ്യപ്പെട്ടത് 200 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി 

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സെര്‍വറിനു നേരേ സൈബര്‍ ആക്രമണം നടത്തിയ സംഘം 200 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി ആവശ്യപ്പെട്ടതായി വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങളടക്കമുള്ള ഡേറ്റ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് സൂചന.

അതേസമയം ഹാക്കര്‍മാര്‍ ഇത്തരത്തില്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്. സെര്‍വറുകളുടെ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു.സെര്‍വര്‍ പ്രവര്‍ത്തനരഹിതമായിട്ട് ആറു ദിവസമായി. നാലുകോടിയോളം രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് സൂചന.ദ് ഇന്ത്യ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമും ഡല്‍ഹി പൊലീസും ആക്രമണത്തില്‍ അന്വേഷണം നടത്തുകയാണ്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ അധികൃതരും അതില്‍ സഹകരിക്കുന്നുണ്ട്.കഴിഞ്ഞ ബുധനാഴ്ച രാവിലെ 7 മണിക്കാണു സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് രോഗികളുടെ പ്രവേശനം, ഡിസ്ചാര്‍ജ്, ട്രാന്‍സ്ഫര്‍ തുടങ്ങിയവ ജീവനക്കാര്‍ നേരിട്ടാണു ചെയ്യുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.