Sections

ഇൻഫോപാർക്കിൽ ഹ്യൂമൻ-എഐ വീക്ക്

Thursday, Jun 18, 2026
Reported By Admin
AI Collective Kochi Hosts Human AI Week Session

കൊച്ചി: എഐ കളക്ടീവ് കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിൽ 'ഹ്യൂമൻ എഐ വീക്ക്' ആദ്യ സെഷൻ ഇൻഫോപാർക്ക് ഫെയ്സ് ഒന്നിലെ തപസ്യ ബിൽഡിങ്ങിൽ സംഘടിപ്പിച്ചു. 'എഐ ടൂളുകളും പ്രയോഗങ്ങളും' എന്ന വിഷയത്തിൽ ടിസിഎസ് ടെക്നിക്കൽ എഐ ആൻഡ് ഡാറ്റാ ആർക്കിടെക്റ്റ് സീതു പി. ബി. സംസാരിച്ചു.

'എഐയിലെ പുതിയ പ്രവണതകളും പുരോഗതികളും' എന്ന വിഷയത്തിൽ ടിസിഎസ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ കിഷോർ ഗോപിനാഥ്, ടിസിഎസ് എന്റർപ്രൈസ് ആർക്കിടെക്റ്റ് കൃഷ്ണകുമാർ വി. ജി. എന്നിവർ സംസാരിച്ചു. എഐ മേഖലയിൽ താൽപ്പര്യമുള്ള പ്രതിഭകളെ ഒന്നിപ്പിക്കുന്നതിനുള്ള കൂട്ടായ്മയുടെ ഭാഗമായി നടന്ന ചടങ്ങിന് എഐ കളക്ടീവ് കൊച്ചി ചാപ്റ്ററിലെ ജിജോ ജി. ജോൺ, ഡോ. ജിജി കുരുട്ടുകുളം എന്നിവർ നേതൃത്വം നൽകി. നിർമ്മിതബുദ്ധി മേഖലയിൽ തല്പരരായ നൂറിലധികം പേരുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.