- Trending Now:
കാർഷിക മേഖലയിൽ പുതിയ സാങ്കേതിക വിദ്യകളും മറ്റും എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ച് വിവരങ്ങൾ കൈമാറുകയാണ് എന്റെ കേരളം പ്രദർശന-വിപണന മേളയിലെ കൃഷിവകുപ്പിന്റെ സ്റ്റാൾ. ഡിജിറ്റൽ അഗ്രികൾച്ചർ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അനുഭവിച്ചറിയാവുന്ന രീതിയിലാണ് സ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നത്. ഡ്രോൺ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനങ്ങൾക്കും അവബോധം നൽകാനും ഡ്രോൺ പ്രവർത്തനം അടുത്തറിയാനും ലൈവ് ഡെമോൺസ്ട്രഷനും സ്റ്റാളിലുണ്ട്.
കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉൽപന്നങ്ങളുടെയുംമില്ലറ്റ് ഉൽപന്നങ്ങളുടെയും പ്രദർശനവും കതിർ ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക്കും സ്റ്റാളിന്റെ ഭാഗമായുണ്ട്. കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ ഫ്ളാഗ്ഷിപ്പ് പദ്ധതികൾ സംബന്ധിച്ച വിവരങ്ങളും വിളകളിലെ രോഗകീട നിയന്ത്രണം സംബന്ധിച്ച് സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടർ സേവനവും ഇവിടെയുണ്ട്.
ബയോ ഫാർമസി, കേരളഗ്രോ ബ്രാൻഡ് ഉൽപന്നങ്ങളുടെയും മില്ലറ്റുകളുടെയും വിപണന സ്റ്റാളുകൾ, അപൂർവ നെൽവിത്തുകളുടെയും വിവിധയിനം നാളികേരങ്ങളുടെയും കാർഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം, കാർഷികോൽപന്നങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
കൃഷിവകുപ്പ്-ആത്മയുടെ നേതൃത്വത്തിൽ വിവിധ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളും ഒരുക്കിയപ്രദർശന സ്റ്റാളുകളാണ് മേളയിലെ മറ്റൊരു ആകർഷണം. കൊടുവള്ളി ബ്ലോക്ക് പരിധിയിലെ തുഷാര ഫാർമേഴ്സ്സൊസൈറ്റിയുടെ തേനും തേൻ അധിഷ്ഠിത ഉൽപന്നങ്ങളും കാക്കൂർ ബ്ലോക്ക് പരിധിയിലെ ഇൻസെയിൽ അഗ്രോടെക് കൃഷിക്കൂട്ടത്തിന്റെ കൂൺ അധിഷ്ഠിത ഉൽപന്നങ്ങളും കൂൺ വിത്തുകളും വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.