- Trending Now:
ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. രാഷ്ട്രീയത്തിലേക്ക് ഇതുവരെ നേരിട്ട് ഇറങ്ങിയില്ലെങ്കിലും വിജയിയുടെ ആരാധക സംഘടനകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും നിരവധി സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സിനിമകളിലൂടെയും വിജയ് രാഷ്ട്രീയം പറയാറുണ്ട്. എന്നാലിപ്പോഴിതാ ഒരു കുറ്റത്തിന് താരത്തിന് ഇപ്പോള്‍ സർക്കാറിലേക്ക് നേരിട്ട് പിഴ അടക്കേണ്ടി വന്നിരിക്കുകയാണ്.
മോട്ടോർ വാഹന നിയമപ്രകാരമാണ് ഇളയദളപതി വിജയിക്കെതിരെ തമിഴ്നാട് സർക്കാർ പിഴ ചുമത്തിയിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് വിജയ് ചെന്നൈയിലെ പനൈയൂരിലുള്ള തന്റെ ഓഫീസിൽ വെച്ച് നടക്കുന്ന ആരാധക സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിജയ് സഞ്ചരിച്ച കാറിൽ സ്റ്റിക്കർ ഒട്ടിച്ചതിനെ തുടർന്നാണ് ഇപ്പോൾ പിഴ ചുമത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
അന്താരാഷ്ട്ര വ്യാപാര മേളയില്‍ തിളങ്ങി കേരള പവലിയന്... Read More
ടിന്റഡ് ഫിലിമൊട്ടിച്ച വാഹനം ഉപയോഗിച്ചതിന് 500 രൂപയമാണ് വിജയ്ക്കുമേല്‍ ചുമത്തിയിരിക്കുന്ന പിഴ. വിജയ് പനയൂരിലെത്തിയ എസ്‌യുവി കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ചിലർ താരം കാറില്‍ സണ്‍ഫിലിമൊട്ടിച്ചതിലൂടെ നിയമംലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു.
വിതരണക്കാരുടെ ഡിമാന്റ് അതിര് കടക്കുന്നു; അവതാര്‍ 2ന് കേരളത്തില്‍ വിലക്ക്
... Read More
സാമൂഹ്യ മാധ്യമങ്ങളില്‍ താരത്തിനെതിരെ പരാതി ശക്തമായപ്പോഴാണ് വകുപ്പിന് നടപടിയെടുക്കേണ്ടി വന്നത്. അതേസമയം, 5 വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു താരം ആരാധകരുടെ മുന്നിലേക്കെത്തിയത്. ഇനിമുതല്‍ മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനം വിജയ് എടുത്തതായും ആരാധക സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.പുതിയ ചിത്രമായ 'വാരിസ്' റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് താരം നേരിട്ട് ഓഫീസിലേക്ക് നേരിട്ട് എത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.