- Trending Now:
മലയാളത്തിലടക്കം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍ 2. രണ്ടാം പതിപ്പ് റിലീസിന് തയ്യാറെടുക്കുമ്പോള്‍ കേരളത്തില്‍ ചിത്രത്തിന്റെ വരവ് കാത്തിരിക്കുന്നവര്‍ക്ക് നിരാശരാകേണ്ടി വരുമെന്ന് സൂചന. ചിത്രത്തിന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.തിയേറ്റര്‍ കളക്ഷന്റെ 60 ശതമാനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചോദിച്ചതോടെ റിലീസുമായി സഹകരിക്കില്ലെന്നാണ് തിയേറ്ററുടമകള്‍ അറിയിച്ചിരിക്കുന്നത്.
തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാര്‍ 2ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. 50-55 ശതമാനമാണ് സാധാരണഗതിയില്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് നല്‍കുന്നതെന്ന് ഫിയോക്ക് അറിയിച്ചു. റിലീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി അറിയിക്കാതെ തിയേറ്ററുകള്‍ക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നു എന്നും ഉടമകള്‍ അറിയിച്ചു.ഫിയോക്കിന്റെ കീഴില്‍ വരുന്ന 400 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.
അയല്‍ സംസ്ഥാനമായ തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വരുമാനത്തിന്റെ 50 ശതമാനമാണ് അവതാര്‍ 2ന് ലഭിക്കുക. ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന അവതാര്‍ ദ വേ ഓഫ് വാട്ടര്‍ ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് റിലീസിനെത്തുക. ഇംഗ്ലീഷിനു പുറമെ,ഹിന്ദി,മലയാളം, തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.
ലോകസിനിമയുടെ ചരിച്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യണ്‍ ഡോളര്‍) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോര്‍ഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.ഒന്നാം ഭാഗത്തിന്റെ വരവിന് ശേഷം നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2000 കോടി മുതല്‍ മുടക്കില്‍ അവതാര്‍ 2 എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.