Sections

നിർമാണ മേഖലയെ ശക്തിപ്പെടുത്തി എസിസി

Thursday, May 21, 2026
Reported By Admin
ACC Cements Strengthens Kerala Construction Sector

കൊല്ലം: മികച്ച ഉൽപ്പന്നങ്ങളും സാങ്കേതിക വൈദഗ്ധ്യവും കൃത്യമായ സേവനവും ഉൾപ്പടെ കേരളത്തിലെ നിർമാണ മേഖലയെ ശക്തിപ്പെടുത്തി എസിസി സിമന്റ്സ്. അദാനി ഗ്രൂപ്പിന്റെ കെട്ടിട നിർമാണ വിഭാഗമാണ് എസിസി. കൊല്ലം ജില്ലയിലെ അവാസ് ബിൽഡേർസ് ആന്റ് ഡവലപ്പേർസിന്റേയും അവാസ് പ്ലാനേർസ് ഇന്റീരിയറിന്റേയും ഡയറക്ടറായ വിഷ്ണു വിജയൻ ഇതിനുദാഹരണമാണ്. എസിസിയുമായുള്ള സഹകരണത്തിലൂടെ മധ്യ- ഇടത്തരം കുടുംബങ്ങൾക്കായി കുറഞ്ഞ ചിലവിൽ അധുനികവും ഉയർന്ന നിലവാരത്തിലുമുള്ള വീടുകൾ നിർമിക്കാൻ വിഷ്ണുവിന് സാധിച്ചിട്ടുണ്ട്.

നിർമാണ- സംരംഭകത്വ രംഗത്തേക്ക് എത്തുന്നതിന് മുൻപ് വിഷ്ണു വിജയൻ ബസേലിയോസ് മാത്യൂസ് എൻജിനീയറിംഗ് കോളേജ് സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ പ്രൊഫസറായും ഡീനായും പ്രവർത്തിച്ചിട്ടുണ്ട്. സാങ്കേതിക മികവും ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയുമാണ് എസിസിയിൽ വിശ്വാസം ഉറപ്പാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ബ്രാൻഡുമായുള്ള സഹകരണത്തോടെ എസിസിയുടെ പ്രീമിയം സിമന്റ് ഉൽപ്പന്നങ്ങളായ എസിസി കോൺക്രീറ്റ് പ്ലസ് ഉൾപ്പടെയുള്ളവയാണ് നിർമാണ പ്രവൃത്തികളിൽ ഉപയോഗിക്കുന്നത്. എസിസിയുടെ സാങ്കേതിക സേവനങ്ങൾ, പ്രൊഫഷണൽ സൈറ്റ് സൂപ്പർവൈസിംഗ്, എസിസി സർട്ടിഫൈഡ് ടെക്നോളജി തുടങ്ങിയവയുടെ പിന്തുണയോടെ നിർമാണ പദ്ധതികൾക്ക് ഉയർന്ന നിലവാരം കൈവരിക്കാനായിട്ടുണ്ട്.

ഇന്ന് വിഷ്ണുവിന്റെ പദ്ധതികളിൽ തൊണ്ണൂറ് ശതമാനത്തിലധികവും എസിസി ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. 54ൽ അധികം പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയതും മുപ്പതിലധികം പ്രാവീണ്യമുള്ള വിദഗ്ധർ ഉൾപ്പെട്ട സംഘത്തെ നയിക്കുന്നതുമായ വിഷ്ണു വിജയന്റെ യാത്ര, ഗുണനിലവാരത്തോടും നവീകരണത്തോടും പങ്കാളിത്തത്തോടുമുള്ള എസിസിയുടെ പ്രതിബദ്ധത കേരളത്തിലെ ഭവന നിർമാണ രംഗത്ത് എങ്ങനെ മാറ്റം സൃഷ്ടിക്കുന്നുവെന്നതിന് ഉദാഹരണമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.