Sections

കോൺട്രാക്ടറുടെ വളർച്ചയ്ക്ക് വഴിയൊരുക്കി എസിസി

Tuesday, Apr 28, 2026
Reported By Admin
ACC Cements Strengthens Kerala Construction Sector

കൊച്ചി: മികച്ച ഉൽപ്പന്നങ്ങളും സാങ്കേതിക വൈദഗ്ധ്യവും കൃത്യമായ സേവനവും ഉൾപ്പടെ കേരളത്തിലെ നിർമാണ മേഖലയെ ശക്തിപ്പെടുത്തി എസിസി സിമന്റ്സ്. നിരവധി കോൺട്രാക്ടർമാരാണ് ഇത്തരത്തിൽ എസിസിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് കേരളത്തിലെ നിർമാണ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

അങ്കമാലി സ്വദേശിയായ കോൺട്രാക്ടർ ജോബി കെ.വി ഇതിനുദാഹരണമാണ്. എസിസിയുമായുള്ള ശക്തമായ ബന്ധം തന്റെ തൊഴിലിലെ വളർച്ചയ്ക്കും നിർമിതികളുടെ ഗുണനിലവാരത്തിനും സഹായകരമായെന്ന് അദ്ദേഹം പറയുന്നു. എസിസി ഉപയോഗിച്ചുള്ള നിർമിതികളുടെ ഗുണനിലവാരം മനസിലായതോടെ ജോബി പതിവായി എസിസി കോൺക്രീറ്റ് പ്ലസ് ഉപയോഗിക്കാൻ തുടങ്ങി. റിവാർഡ് കണക്ട് ലോയൽറ്റി പ്രോഗ്രാമിന്റെ സജീവ അംഗമായി മാറിയ ജോബി എസിസി സർട്ടിഫൈഡ് ടെക്നോളജി (എസിടി) സേവനങ്ങളും നേടി. വിവിധ നിർമാണ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി എറണാകുളം ജില്ലയിലെ ചാമ്പ്യൻ കോൺട്രാക്ടർ എന്ന നിലയിലും ജോബിയെ നിരവധി തവണ ആദരിച്ചിട്ടുണ്ട്.

എസിസി ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ജോബി നൂറിലധികം നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഗുണനിലവാരം, നവീകരണം, പങ്കാളിത്തം എന്നിവയോടുള്ള എസിസിയുടെ പ്രതിബദ്ധത കൂടിയാണ് ഇദ്ദേഹത്തിലൂടെ കാണാൻ സാധിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.