Sections

ഇന്ത്യയിൽ 75 സ്റ്റോറുകൾ എന്ന നാഴികക്കല്ല് പിന്നിട്ട് ഓൺഡ്!

Tuesday, Mar 24, 2026
Reported By Admin
ABFRL’s ‘Owned!’ Brand Hits 75 Stores in India

മുംബൈ: ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ (എബിഎഫ്ആർഎൽ) 75 സ്റ്റോറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. താനെയിലെ ആർ-മാളിലും, മലാഡിലെ ഇൻഫിനിറ്റി മാളിലുമായി സ്റ്റോറുകൾ തുറന്നതോടെയാണ് ഇന്ത്യയിലുടനീളം ബ്രാൻഡിന്റെ സാന്നിധ്യം 75 സ്റ്റോറുകളായി ഉയർന്നത്. ജെൻ സീ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന വേഗത്തിൽ വളരുന്ന ഈ ബ്രാൻഡ്, നഗരത്തിലെ യുവത്വത്തിന്റെ ഫാഷൻ താല്പര്യങ്ങൾക്കനുസൃതമായ ട്രെൻഡുകളാണ് അവതരിപ്പിക്കുന്നത്. മുംബൈയിലെ ലോഞ്ച് ചടങ്ങിൽ പ്രശസ്ത നടൻ ആദർശ് ഗൗരവ് ഷോസ്റ്റോപ്പർ ആയി എത്തി.

5900 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള മാളിലെ സ്റ്റോറുകൾ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം നൽകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെൻസ് വെയർ, വിമൻസ് വെയർ, കിഡ്സ് വെയർ വിഭാഗങ്ങളിലായി ഏറ്റവും പുതിയ ആഗോള ട്രെൻഡുകൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്.

'യുവതലമുറയുമായുള്ള ശക്തമായ ബന്ധമാണ് 75 സ്റ്റോറുകൾ എന്ന നേട്ടത്തിലേക്ക് ഞങ്ങളെ എത്തിച്ചത്,' പാന്റലൂൺസ്, ഓൺഡ്! എന്നിവയുടെ സിഇഒ സംഗീത തൻവാനി പറഞ്ഞു.

നിലവിൽ 1,168 സ്റ്റോറുകളുള്ള ആദിത്യ ബിർള ഫാഷൻ ഗ്രൂപ്പിന്റെ മൂല്യവർദ്ധിത ഫാഷൻ രംഗത്തെ പ്രധാന ബ്രാൻഡായി ഓൺഡ്! മാറിക്കഴിഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.